കൊട്ടാരക്കര മൈലം ആയിരവല്ലിപ്പാറ പൊട്ടിച്ചു നീക്കാനുളള ശ്രമത്തിനെതിരെ ജനരോക്ഷം

Kerala Kollam
Print Friendly, PDF & Email

കൊട്ടാരക്കര – പ്രസിദ്ധമായ ഇഞ്ചിക്കാട് തിരുവേളിക്കോട് ക്ഷേത്രത്തിന്റെ ഉപദേവാലയം സ്ഥിതി ചെയ്യുന്ന മൈലം ആയിരവല്ലിപ്പാറ ഭക്തജനങ്ങളോടൊപ്പം മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ സന്ദർശിച്ചു. കുടിവെള്ള സംഭരണിക്കും ജലസേചന കനാലിനും ഭീഷണി ഉയർത്തുന്ന പാറ ഖനനം പഞ്ചായത്ത് തടഞ്ഞിട്ടുണ്ട്. എങ്കിലും ഉന്നത രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പാറ പൊട്ടിക്കാനുള്ള നീക്കം നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. എല്ലാ വർഷവും നടക്കുന്ന ആയിരവല്ലി എഴുന്നള്ളിപ്പിലും പൂജയിലും പങ്കെടുക്കാൻ ആയിരക്കണക്കിന് ഭക്ത ജനങ്ങൾ ഇവിടേക്ക് എത്താറുണ്ട്. ജനവികാരത്തെ ധ്വംസിക്കുന്ന പാറ ഖനനം നിരോധിക്കണമെന്ന് ഭക്തജനങ്ങളോടൊപ്പം കുമ്മനം രാജശേഖരനും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *