ജാഗ്രതാ നിർദ്ദേശം
കെഎസ്ഇബി ലിമിറ്റഡ് അടൂർ സബ് സ്റ്റേഷനിൽ നിന്നും ഏനാത്ത് സബ് സ്റ്റേഷനിലേക്ക് പുതുതായി നിർമിച്ച 110 കെവി നിലവാരത്തിലുളള ലൈനിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. അടൂർ താലൂക്കിലെ പറക്കോട് ടിബി ജംഗ്ഷൻ, അറുകാലിക്കൽ കിഴക്ക്, അറുകാലിക്കൽ പടിഞ്ഞാറ്, ഏഴംകുളം, നെടുമൺ, പറമ്പ് വയൽകാവ്, കൈതപറമ്പ്, കടിക, കിഴക്കുപുറം എന്നീ സ്ഥലങ്ങളിൽ കൂടിയും പത്തനാപുരം താലൂക്കിലെ താഴത്തുവടക്ക്, മെതുകമേൽ എന്നീ സ്ഥലങ്ങളിൽ കൂടിയും കടന്ന് ഇളങ്ങമംഗലത്ത് സ്ഥിതിചെയ്യുന്ന സബ് സ്റ്റേഷനിൽ എത്തിചേരുന്നു. ഒരു സർക്യൂട്ട് നിലവിൽ 66 കെവി ചാർജ് ചെയ്തു കിടക്കുന്ന ഈ ലൈൻ കടന്നുപോകുന്ന ടവറുകളിലെ രണ്ടു സർക്യൂട്ടുകളിലും ഡിസംബർ 18 മുതൽ ഏപ്പോൾ വേണമെങ്കിലും 110 കെവി ശേഷിയുളള വൈദ്യുതി കടത്തി വിടും. എക്സ്ട്രാ ഹൈ വോൾട്ടേജ് ട്രാൻസ്മിഷൻ ലൈൻ ആയതിനാൽ ചാർജുളള വൈദ്യുത ചാലക ലൈനുകൾക്കു സമീപത്ത് പോകുന്നതും ഈ ടവറുകളുടെ മുകളിൽ കയറുന്നതും അപകടകരമാണെന്നും ഈ മുന്നറിയിപ്പിനു എതിരായി പ്രവർത്തിക്കുന്നതു മൂലം ജീവനോ സ്വത്തിനോ ഉണ്ടാകുന്ന അപകടങ്ങൾക്കോ ഹാനികൾക്കോ കെഎസ് ഇ ബി ഉത്തരവാദിയല്ലയെന്നും കെഎസ് ഇബി പത്തനംതിട്ട ട്രാൻസ്മിഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.


