ശബരിമലയിലെ തിരക്ക് : നടപടികൾക്ക് നിർദ്ദേശം നൽകി ജില്ലാ കളക്ടർ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ നിർദേശം നൽകി ജില്ലാ കളക്ടർ എ ഷിബു. നിലയ്ക്കലിൽ നിലവിൽ 1500 വാഹനങ്ങൾക്കാണ് ഒരേ സമയം പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. അത് വർധിപ്പിക്കാനുള്ള നിർദ്ദേശം നൽകി. കെഎസ്ആർടിസി സർക്കുലർ സർവീസ് നടത്തണം. വിർച്വൽ ക്യു ബുക്കിംഗ് 70,000 ആളുകളിലേക്ക് പരിമിതപ്പെടുത്തണമെന്നും സ്പോട്ട് ബുക്കിംഗ് 10,000 പേരിലേക്കും ചുരുക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. ദർശനത്തിനെത്തുന്ന കുട്ടികൾക്ക് ടാഗ് സംവിധാനം ഏർപ്പെടുത്തണം. ശൗചാലയങ്ങൾ, വസ്ത്രം മാറാൻ കൂടുതൽ സൗകര്യം, ശാസ്ത്രീയമായ മാലിന്യനിർമാർജ്ജനം തുടങ്ങി എല്ലാ കാര്യങ്ങളിലും കൃത്യമായ ഇടപെടൽ നടത്താനും ഉദ്യോഗസ്ഥർക്കു കളക്ടർ നിർദ്ദേശം നൽകി.
അഡിഷണൽ ജില്ലാ പൊലീസ് മേധാവി ആർ പ്രദീപ് കുമാർ, വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *