കൊല്ലം – തേവലക്കര നടുവിലക്കരയിൽ ആണ് സംഭവം മൂന്നുനാലു മാസങ്ങൾക്ക് മുമ്പ് നടക്കുന്നത്. ഈ വീട്ടിൽ വളരെക്കാലമായി ഈ ‘അമ്മ ഇത് സഹിക്കുകയാണെന്നു അയൽവാസികൾ പറയുന്നു. വയോധികയായ അമ്മായിയമ്മയെ മരുമകൾ ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഈ വീഡിയോയിലെ നടുക്കുന്ന ദൃശ്യങ്ങൾ കണ്ടവരെല്ലാം ഷെയർ ചെയ്തു ലോകത്തെ അറിയിക്കുകയായിരുന്നു. സംഗതി പോലീസ് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിലേക്കെത്തിയതോടെ നടപടികളും വേഗത്തിലായി.
ടിവി കാണാൻവേണ്ടി മുറിയിലേക്ക് വന്നിരിക്കുന്ന അമ്മായിയമ്മയോട് എഴുന്നേറ്റ് പോകാനാവശ്യപ്പെട്ടതിനു പിന്നാലെ തളളി താഴെയിടുന്നതാണ് വീഡിയോയിലുള്ളത്.. എന്നിട്ടും അരിശം തീരാതെ വീഡിയോ എടുത്തയാളെ തുണിപൊക്കി കാണിക്കുന്നതും ദൃശ്യത്തിലുണ്ട്. ഈ അമ്മയുടെ മകൻ കാര്യമായി പ്രതികരിക്കുന്നില്ല എന്നാണു മനസിലാകുന്നത്. അത് എന്തുകൊണ്ടാണെന്നറിയില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഈ അമ്മയെ ഈ മരുമകൾ വീണ്ടും ഉപദ്രവിക്കുകയും ഇരുമ്പുവടി കൊണ്ട് അടിക്കുകയും ചെയ്തു എന്ന് അയൽക്കാർ പറഞ്ഞു.. ഇവരുടെ കുഞ്ഞുമക്കളുടെ മുൻപിൽ വെച്ചാണ് മരുമകളുടെ ഈ പ്രകടനമെല്ലാം.
https://fb.watch/oWOsQQyKJm/
ഈ അമ്മയുടെ മകന്റെ സുഹൃത്താണ് ഈ ദൃശ്യങ്ങൾ ഷൂട്ട് ചെയ്തതെന്നാണ് അറിയുന്നത് . അയാളെയാണ് ഇവർ തുണിപൊക്കി കാണിച്ചത്. നേരത്തേ പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ പഞ്ചായത്ത് മെമ്പറും പൊലിസും ഇടപെട്ട് ഈ അമ്മയെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം വീട്ടിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് തെക്കുംഭാഗം പൊലിസ് അറിയിച്ചു.


