തൊടുപുഴ: മലബാർ ഉൾപ്പെടെയുള്ള മദിരാശി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായും, അവിഭക്ത കോൺഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റായും പ്രവർത്തിച്ച പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കൂടിയായ കെ. കാമരാജിന്റെ 123 മത് ജയന്തി വാരാഘോഷങ്ങളുടെ സമാപനം 22 ന് തൊടുപുഴയിൽ നടക്കും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. കെ.എൻ റോയി (ചെയർമാൻ), ജോൺസൺ പി ചാക്കോ (കൺവീനർ), എം.എജോസഫ്, ഐ മാത്യു (ജോ. കൺവീനർമാർ), അജോ കുറ്റിക്കൻ (പബ്ലിസിറ്റി) എന്നിവരടങ്ങിയ സംഘാടക സമിതിയെ തെരഞ്ഞെടുത്തു.
ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി ചെയർമാൻ എ. നീല ലോഹിതദാസൻ നാടാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് കൊച്ചറ മോഹനൻ നായർ അദ്ധ്യക്ഷനായിരുന്നു. അജോ കുറ്റിക്കൻ, ജോസ് പൂവത്തുംമുട്ടിൽ, ഐ മാത്യു, സി.എം ഈസ, ഒ. ജെ ജോസഫ്, സോമശേഖരൻ നായർ, കെ.എൻ റോയി, എം.എ ജോസഫ്, ജോൺസൺ പി ചാക്കോ എന്നിവർ പ്രസംഗിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

