പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

Gadget
Print Friendly, PDF & Email

തിരുവല്ല – പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസണ്‍ നിര്‍വഹിച്ചു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിന്റെ 2022 – 2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. 4 ലക്ഷം രൂപ വകയിരുത്തി 91 വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരണം നല്‍കിയത്. വൈസ് പ്രസിഡന്റ് ചെറിയാന്‍ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മനുഭായി മോഹന്‍, അംഗങ്ങളായ റജി ചാക്കോ , ജോളി റെജി, കെ. ബി രാമചന്ദ്രന്‍, മോളിക്കുട്ടി ഷാജി, ടി.ടി മനു, രതീഷ് പീറ്റര്‍ , നിര്‍വഹണ ഉദ്യോഗസ്ഥയായ സുനി ടി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *