പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ വീണ്ടും ഗുണ്ടാവിളയാട്ടം ഓഗസ്റ്റ് മാസം രണ്ടു വ്യാപാരസ്ഥാപനങ്ങളിൽ ആക്രമിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്തതിന്റെ തുടർച്ചയായുള്ള ഗുണ്ടാവിളയാട്ടം പത്തനംതിട്ട ടൗണിൽ ഗവൺമെന്റ് ഹോസ്പിറ്റലിൽ സമീപം മലബാർ ഫ്ലവർ ഷോപ്പ് ഉടമയായ പ്രേംകുമാറിനെ (9847414226) അകാരണമായി മർദ്ദിക്കുകയും കമ്പി വടി ഉപയോഗിച്ച് തലയ്ക്ക് അടിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും അറപ്പും വെറുപ്പും ഉളവാക്കുന്ന രീതിയിലുള്ള അസഭ്യം പറയുകയും ഇടതു ചെവിയിൽ അടിക്കുകയും,അടിനാഭിയിൽ തൊഴിച്ച് പരിക്ക് ഏൽപ്പിക്കുകയും ചെയ്തു.നിയമപാലകർ നഗരത്തിലെ ആക്രമികളെ അറസ്റ്റ് ചെയ്ത തുറങ്കിലടക്കണമെന്നും ഇത് അവസാനിപ്പിക്കാൻ ശ്രമിച്ചില്ലെങ്കിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശക്തമായ സമരപരിപാടികളുമായുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചു കൊള്ളുന്നു. യൂണിറ്റ് സെക്രട്ടറി കെ സി വർഗീസിന്റെ അധ്യക്ഷതയിൽ പ്രസിഡണ്ട് അബു നവാസ് എം ഉദ്ഘാടനം ചെയ്തതു ജില്ലാ സെക്രട്ടറി ശശി ഐസക്ക്, ട്രഷറർ ഉല്ലാസ് പുരുഷോത്തമൻ, അഹമ്മദ് സാലി, അബ്ദുൽ മജീദ്, കണ്ണൻ, അഡ്വക്കേറ്റ് അജി തോമസ് മേമന, നിസാർ, അജയൻ, ബാബു,എന്നിവർ പ്രസംഗിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

