ഏറ്റവും വലിയ സാമൂഹ്യ പ്രവർത്തനം എന്നത് ജീവകാരുണ്യ പ്രവർത്തനം തന്നെ : ജസ്റ്റിസ് എം.ആർ ഹരിഹരൻ നായർ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ഏറ്റവും വലിയ സാമൂഹ്യ പ്രവർത്തനം എന്നത് ജീവ കാരുണ്യ പ്രവർത്തന മേഖലയാണെന്ന് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം.ആർ ഹരിഹരൻ നായർ അഭിപ്രായപ്പെട്ടു . പത്തനംതിട്ടയിൽ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവർത്തകർ മരണപ്പെട്ടാലും അവരുടെ കാരുണ്യ പ്രവർത്തനങ്ങൾ ഒരിക്കലും മരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുമ്പഴ അലങ്കാര ടൂറിസ്റ്റ് ഹോമിൽ നടന്ന പരിഒആദിയിൽ അലങ്കാർ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ മുൻ വൈസ് ചെയർമാൻ പി.കെ. ജേക്കബ് മുഖ്യ പ്രഭാഷണവും ഭക്ഷ്യധാനൃ കിറ്റുകളുടെ വിതരണവും നിർവഹിച്ചു. കവി മധു വള്ളിക്കോട്, പ്രതിഭ കോളേജ് അഡ്മിനിസ്‌ട്രേറ്റർ കെ.ആർ.അശോക് കുമാർ, കെ.കെ.നവാസ് തനിമ, അബ്ദുൽ അസീസ് പാലശേരി, ആമിന ബീവി, ആനന്ദവല്ലി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *