വിശ്വാസത്തിന്റെ അനുദിന ശീലങ്ങൾ ; ജോസഫ് മാർ ബർണ്ണബാസ് സഫ്രഗൻ മെത്രാപ്പൊലിത്ത

Kerala Pathanamthitta
Print Friendly, PDF & Email

മാരാമൺ – ബെന്യാമിൻ ദേശത്ത് അനാഥോത്തിലെ പുരോഹിതന്മാരിൽ ഹില്ക്കിയാവിന്റെ മകനാണ് യിരെമ്യാവ്. ദൈവം ഉയർത്തും എന്നാണ് യിരമ്യാവ് എന്‌ന പദത്തിന്റെ അർത്ഥം. മ്ശിഹാ കാലത്തെക്കുറിച്ച് ഏറെ പ്രവചിച്ച പ്രവാചകനാണ് യിരെമ്യാവ്. ദൈവജനം ജീവജല ഉറവയെ ഉപേക്ഷിച്ച് വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ കുഴിച്ചിരിക്കുന്നുവെന്ന് പ്രവാചകൻ വിളിച്ചുപറയുന്നു. യിസ്രായേലിന്റെ ദൈവമായ യഹോവയെ നിരാകരിച്ച് വഴിതെറ്റിപ്പോയ ജനത്തെക്കുറിച്ചുള്ള സൂചനയാണത്.

ഇത് ഈ കാലത്തിന്റെ യാഥാർത്ഥ്യമായി നാം മനസ്സിലാക്കാണം. ഇന്നിന്റെ തലമുറി, സഭ, സമൂഹം, വ്യക്തികൾ, ദൈവഭയമില്ലാത്തവരായി മാറിയിരിക്കുന്നു. മതതീവ്രത വർദ്ധിച്ചുവരുന്നു. ഇവയുടെ നടുവിൽ മതാതീത മാനവികത കൈവരിക്കുവാൻ നമുക്കിടയാകണം.
ഇന്നരങ്ങേറുന്ന കൊലപാതകങ്ങൾക്കും, സാമൂഹിക പ്രശ്‌നങ്ങൾക്കും പിന്നിൽ ലഹരി വസ്തുക്കളുടെ ഉപയോഗം കാരണമായി വർത്തിക്കുന്നു. സാമൂഹിക ഇടപാടുകളിലെല്ലാം തിന്മ പടരുന്നു. അതിന് നടുവിൽ പ്രവാചകശബ്ദമായി നിൽക്കേണ്ട സഭ മൗനമായി നിൽക്കുന്നു. ദൈവമുമ്പാകെ കണക്കുബോധിപ്പിക്കേണ്ടവർ നാം തന്നെയാണെന്ന് മറക്കരുത്.

ദൈവജനം ഒന്നായിത്തീരുവാൻ വേണ്ടി ക്രിസ്തു തന്റെ ശരീരരക്തങ്ങൾ വി.കുർബ്ബാനയായി നൽകി. എന്നാൽ വി. കുർബ്ബാനയുടെ പേരിൽ സഭ ഇന്ന് ഭിന്നിച്ചിരിക്കുകയാണ്. പ്രവാചകശബ്ദമായി ദൈവജനത്തെ ഉയർത്തണം. ഭിന്നതയിൽ നിന്നും ഐക്യത്തിലേക്കും ചിതറിയ അവസ്ഥയിൽ നിന്നും കൂടിചേരലിലേക്കും ദൈവസ്വഭാവമായ നീതി നമ്മിൽ പ്രതിഫലിക്കണം. വേദവിപരീങ്ങൾ വർദ്ധിച്ചുവരുമ്പോൾ ഉണർന്നിരിപ്പാനും നിർമ്മദരായിരിപ്പാനും വിശ്വാസത്തെ കണ്ണിലെ കൃഷ്ണമണിപ്പോലെ കാക്കുവാനുമുള്ള നിയോഗമാണ് നമുക്കുള്ളത്.

വിശ്വാസത്യാഗിനിയായ യിസ്രയേലെ മടങ്ങിവരിക അകൃത്യം സമതിക്കമാത്രം ചെയ്യുക. കരുണയുള്ള ദൈവം, ഹൃദയവിശാലതയുള്ളവൻ നമ്മെ ഈ ലോകക്രമത്തിൽ നിന്നും മടങ്ങിവരുവാൻ ക്ഷണിക്കുന്നു. ദൈവത്തോടുള്ള മറുതലിപ്പുകൾ, വിശ്വാസപാതകങ്ങൾ അപകടകരമാണ്. അകൃത്യങ്ങളെ ഓർമ്മവയ്ക്കാത്ത ദൈവത്തിങ്കലേക്ക് അടുത്തുവന്നു പാപക്ഷമ പ്രാപിക്കയത്രേ ഇനി വേണ്ടത്. ദൈവം നൽകുന്ന ശിക്ഷകൾ ശിക്ഷണമായി നാം സ്വീകരിക്കണം. പാപബോധം നമ്മുടെ മാനസാന്തരത്തിനു മുന്നോടിയാവണം.

വീടുകളിലെ യാഗപീഠങ്ങൾ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. കുടുംബപ്രാർത്ഥനകൾ ഓർമ്മയായി മാറിയിരിക്കുന്നു. ദൈവബോധത്തിൽ തലമുറയെ നിലനിർത്തുവാൻ കഴിയണം. നിതിനിഷ്ഠയും ദൈവഭക്തിയുള്ള ജീവിതം നിയക്കാൻ, വിശ്വാസം ഏറ്റുപറയാൻ അവരെ പ്രാപ്തരാക്കണം. യോർദ്ദാന്റെ സമമനശോധനയിൽ, വൻകാട്ടിൽ താണുവീണു പോകാതിരിപ്പാൻ മരണത്തിനായി ഒരുക്കമുള്ള ജീവിതം ഒരു ആവശ്യമായി നാം തിരിച്ചറിയണം. വീടുകളിലെ യാഗപീഠങ്ങളെ തിരിച്ചുപിടിക്കണം, കുടുംബപ്രാർത്ഥനകൾ വീണ്ടെടുക്കണം.

വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുക്രിസ്തുവിനെ നോക്കി ഈ പരദേശ പ്രയാണം പൂർത്തീകരിക്കുവാൻ നമുക്ക് കഴിയട്ടെ. വന്നുപോയ അകൃത്യങ്ങളെ ദൈവമുമ്പാകെ ഏറ്റുപറയാം. കാലത്തിന്റെ പ്രവാചക ശബ്ദമായിത്തീരാം. മോറാനീശോമ്ശിഹായേ നിന്റെ അനുഗ്രഹങ്ങളുടെ വാതിൽ ഞങ്ങളുടെ നേരെ അടച്ചു കളയരുതേ എന്നതാവട്ടെ നമ്മുടെ പ്രാർത്ഥന.

Leave a Reply

Your email address will not be published. Required fields are marked *