സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വികസനത്തിൽ വ്യാപാരി വ്യവസായികളുടെ പങ്ക് മഹത്തരം കെ.ഐ ഇടിക്കുള.

Pathanamthitta

പത്തനംതിട്ട : ഭാരതത്തിന്റെ എൺപതാമത് സ്വാതന്ത്ര്യ ദിനാഘോഷം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാര ഭവനത്തിൽ നടക്കുകയുണ്ടായി.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വളർച്ചക്ക് വ്യാപാരി വ്യവസായികളുടെ പങ്ക് മഹത്തരമായിരുന്നുവെന്നും. ഇത്തരം സംഘടനകളുടെ പങ്ക് പ്രാദേശിക തലത്തിൽ ഗ്രാമപ്രദേശങ്ങളുടെ വളർച്ചയ്ക്ക് കാരണമായെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡണ്ട് കെ.ഐ ഇടിക്കുള.
വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാര ഭവൻ അങ്കണത്തിൽ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് അബു നവാസ് അധ്യക്ഷത വഹിച്ചു.

നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ അർജുനൻ സ്വാതന്ത്ര്യ ദിന മുഖ്യസന്ദേശം നൽകി.വാർഡ് കൗൺസിലർ ഫാത്തിമ, ജനറൽ സെക്രട്ടറി കെ.സി വർഗീസ്, ട്രഷറർ ഉല്ലാസ് പി, വൈസ് പ്രസിഡന്റുമാർ എൻ. എ നൈസാം, ടി.വി മിത്രൻ, സെക്രട്ടറിമാർ സജി.എം ജോർജ് കുമ്പഴ, അഹമ്മദ് സാലി, മുരളീധരൻ,ടി ടി അഹമ്മദ്,ജോർജ് വർഗീസ് അജന്ത, അബ്ദുൾ മജീദ്, സലിം കുമാർ ഹെയ്ഡേ, സജീവ് മാത്യു ജോസഫ് , റിയാസ്.എം.ഖാദർ, ഷാജി കുറ്റിയിൽ, ജസ്റ്റിൻ എവെർഗ്രീൻ,തമ്പി പി അലക്സ് കുളത്തൂർ, ജോൺസൻ മണ്ണിൽ,ടി.ടി യാസീൻ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ :
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാര ഭവനത്തിനു മുൻപിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മുൻ പ്രസിഡണ്ട് കെ.ഐ ഇടിക്കുള ദേശീയ പതാക ഉയർത്തുന്നു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *