അൽഷിമേഴ്‌സ് രോഗികൾക്കൊരു അഭയസ്ഥാനം ഇപ്പോൾ മെഴുവേലിയിൽ

Pathanamthitta Health Kerala

മെഴുവേലി – പ്രായമുള്ളവരെ ബാധിക്കുന്ന രോഗാവസ്ഥയായ അൽഷിമേഴ്‌സ് രോഗത്തിന് ഫലപ്രദമായ ഒരു മരുന്ന് ഇന്നുവരെ കണ്ടുപിടിച്ചിട്ടില്ല. നമ്മുടെയൊക്കെ മാതാപിതാക്കൾക്ക് അടക്കം ബാധിച്ചേക്കാവുന്ന ഈ രോഗാവസ്ഥയിൽ, പരിശീലനം സിദ്ധിച്ച ഡോക്ടറുടെയും, ജീവനക്കാരുടെയും സേവനങ്ങൾ പ്രയോജനപ്പെടുത്തി അവരെ പരിചരിക്കുക, നേഴ്സിംഗ് സഹായവും നൽകുക എന്നതാണ് മെഴുവേലിയിലെ ആലക്കോട്ടച്ചൻ എന്നറിയപ്പെടുന്ന റവ.ഡോ മത്തായി ആലക്കോട് തുടക്കം കുറിച്ചിരിക്കുന്ന ഈ സ്ഥാപനത്തിന്റെ ലക്‌ഷ്യം. വളരെക്കാലമായി പ്രവർത്തിക്കുന്ന ഹെബ്രോൻ ഹിൽസ് റിട്ടയർമെന്റ് ഹോമിന്റെ അനുബന്ധമായാണ് ഈ സ്ഥാപനവും ആരംഭിക്കുന്നത്.

കഴിഞ്ഞ ദിവസം മെഴുവേലി ആലക്കോട് അൽഷിമേഴ്‌സ് കെയർ ഹോമിന്റെ ഉദ്ഘാടനം ശ്രീ ആന്റോ ആന്റണി എംപി നിർവ്വഹിച്ചു. മലങ്കര ഓർത്തുഡോക്സ് ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, മുംബൈ ഭദ്രാസനം മെത്രോപ്പൊലീത്ത അഭി. ഗീവർഗീസ് മാർ കുറിലോസ്, പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ. പ്രേംകൃഷ്ണൻ IAS , ഓർത്തുഡോക്സ് തിയോളജിക്കൽ സെമിനാരി നാഗപ്പൂരിന്റെ റിട്ട. പ്രിസിപ്പൽ ഫാ.ഡോ. ബിജേഷ് ഫിലിപ്പ് എന്നിവർ മുഖ്യാതിഥികളായിരുന്നു. അഭിവന്ദ്യ തിരുമേനിമാരുടെ മുഖ്യ കാർമ്മികത്വത്തിൽ കോർ എപ്പിസ്കോപ്പാമാരും വൈദികരും ചേർന്ന് സ്ഥാപനത്തിന്റെ കൂദാശയും നിർവ്വഹിച്ചു.

പത്തനംതിട്ട ജില്ലയിലടക്കം അപൂർവ്വമായി മാത്രം ഉള്ള ഇത്തരം ക്ലിനിക്കുകളുടെ പ്രസക്തിയും, അതിന്റെ സാദ്ധ്യതകൾ മനസ്സിലാക്കിയും ദീഘവീക്ഷണത്തോടെ പ്രവർത്തിച്ച ഹെബ്രോൻ ഹിൽസ് ഡയറക്ടർ ഡോ. മത്തായി ആലക്കോട് കോർ എപ്പിസ്കോപ്പയുടെ നന്മയുടെ പ്രവർത്തിയെ ചടങ്ങിൽ പങ്കെടുത്ത എല്ലാവരും പ്രശംസിച്ചു.

ചടങ്ങിൽവെച്ചു വയനാട് ദുരിതബാധിതർക്കുള്ള കരുതലിന്റെ ഭാഗമായി 2 കുടുംബങ്ങൾക്ക് സ്ഥിരമായ പുനരധിവാസം ലഭിക്കുന്നതുവരെ എല്ലാവിധ സൗകര്യത്തോടും കൂടി താമസിക്കുന്നതിനായി “ഹോം ഫോർ ഹോംലെസ്സ് ” പദ്ധതിയിൽ നിർമ്മിച്ച 2 വില്ലകൾ വിട്ടുനല്കുന്നതിനുള്ള സമ്മതപത്രം ജില്ലാ കളക്ടർക്ക് കൈമാറി.

ഓൺലൈൻ മലയാളം ആരാധനാ പഠന ക്ലാസിന്റെ ഉദ്ഘാടനവും, ചടങ്ങിൽ നിർവ്വഹിക്കപ്പെട്ടു. ഹെബ്രോൻ ഹിൽസിന്റെ നേതൃത്വത്തിൽ വർഷംതോറും നൽകിവരുന്ന വിവിധ ക്ഷേമ പദ്ധതികളുടെ വിതരണവും നടന്നു. റവ.ഡോ മത്തായി ആലക്കോട്, ശ്രീ. കോശി തോമസ്, ശ്രീമതി, ഡെയ്‌സി വർഗ്ഗീസ്, ശ്രീ. തോമസ് ബേബി, റവ. ജോർജ്ജ് മാത്യു റമ്പാൻ, ശ്രീ. മാത്യു സ്കറിയ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഈ സ്ഥാപനത്തിന്റെ സേവനത്തിനായി ബന്ധപ്പെടാൻ – 0468 2289999 , 9446924991

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *