പമ്പയും പമ്പയുടെ തീരമായ പരുമലയും പരിപാവനവും പരിശുദ്ധവുമായി തുടരട്ടെ 🙏

Kerala Pathanamthitta

പരുമല – പമ്പാ തീരത്തുള്ള ആദ്ധ്യാത്മിക- സാംസ്ക്കാരിക – കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും മറ്റും ലക്ഷ്യമാക്കി പത്തനംതിട്ട ജില്ലയിൽ പരിസ്ഥിതി സംരംക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ ” നമാമി പമ്പ ” കൂട്ടായ്മയുടെ ഭാഗമായി പമ്പാ തീരത്തെ ആയിരകണക്കിന് തീർത്ഥാടകർ എത്തിച്ചേരുന്ന തീർത്ഥാടന കേന്ദ്രമായ പരുമല പള്ളിയിൽ ഇന്ന് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ, തപസ്യ കലാ സാഹിത്യ വേദി, മാന്നാർ സൗഹൃദ വേദി എന്നീ കൂട്ടായ്മകളുടെ സഹകരണത്തോടെ തീർത്ഥാടന ശേഷമുള്ള പള്ളിയങ്കണം ശുചീകരിച്ചു .

ശുചീകരണ പ്രവർത്തനകൾ പരുമല സെമിനാരി അസിസ്റ്റൻ്റ് മാനേജർ റവ.ഫാദർ ജെ.മാത്യുക്കുട്ടി ഉത്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ ശ്രീരാജ് ശ്രീവിലാസ് അദ്ധ്യക്ഷത വഹിച്ചു. ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൺ. വി. റാഫേൽ, പരിസ്ഥിതി സംരംക്ഷണ സമിതി ഭാരവാഹികളായ ശിവകുമാർ അമൃത കല ,പ്രദീപ് ചന്ദ്, മഹേഷ്, തപസ്യ ഭാരവാഹികളായ ഉണ്ണികൃഷ്ണൻ വസുദേവം, ഹരി ഗോവിന്ദ് ഹരിപ്രിയ, ശ്രീദേവി മഹേശ്വർ, ശിൽപ്പി വിഷ്ണു പി . എം , സുരേഷ് ശ്രീനിവാസ്, ബിന്ദു സജീവ്, രാജലക്ഷ്മി പരിസ്ഥിതി പ്രവർത്തകരായ ഉണ്ണികൃഷ്ണൻ പരുമല, ലോറൻസ്, ശരൺ എന്നിവർ സംസാരിച്ചു.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *