യോഗ ഇൻസ്ട്രക്ടർ കോഴ്സ്
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുളള അസാപ്പ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ സൗജന്യ യോഗ ഇൻസ്ട്രക്ടർ കോഴ്സിന് ഏതാനും സീറ്റുകൾ കൂടി മാത്രം. ഫോൺ : 8921636122, 8289810279.
വായ്പാ കുടിശിക അടക്കാൻ അവസരം
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിൽ നിന്നും സി ബി സി പാറ്റേൺ പദ്ധതികൾ പ്രകാരം വായ്പയെടുത്തു കുടിശിക വരുത്തിയിട്ടുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വായ്പാ കുടിശിക തുക അടച്ച് തീർപ്പാക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31 ന് അവസാനിക്കും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി റവന്യൂ റിക്കവറി നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 0468 2362070.
ഇ-മെയിൽ: popta@kkvib.org
ക്വട്ടേഷൻ ക്ഷണിച്ചു
പത്തനംതിട്ട ടി ബി റോഡിൽ സ്ഥിതി ചെയ്യുന്ന പൊതുമരാമത്തു വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തിൽ പ്രവർത്തിച്ചുവരുന്ന കാന്റീൻ ജനുവരി ഒന്നുമുതൽ ഒരു വർഷത്തേക്കു പാട്ടവ്യവസ്ഥയിൽ ഏറ്റെടുത്ത് നടത്തുവാൻ കാന്റീൻ നടത്തിയോ അവയിൽ ജോലി ചെയ്തോ മുൻപരിചയമുളള വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30 ന് പകൽ മൂന്നുവരെ. ഫോൺ : 0468 2325270.
സൗജന്യപരിശീലനം
പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ജനുവരി മൂന്നിന് സൗജന്യ ഹാൻഡ്എംബ്രോയിഡറി, മെഷീൻഎംബ്രോയിഡറി, ഫാബ്രിക്പെയിന്റിംഗ്, ഫിംഗർപെയിന്റിംഗ്, നിബ്പെയിന്റിംഗ്, ത്രീഡി പെയിന്റിംഗ്, സ്പ്രൈപെയിന്റിംഗ് പരിശീലനം തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. 18നും 45 നും ഇടയിൽപ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം. ഫോൺ : 8330010232, 0468 2270243.
കുടിശ്ശിക തീർപ്പാക്കൽ അദാലത്ത്
കേരളസംസ്ഥാന അസംഘടിതതൊഴിലാളി സാമൂഹ്യസുരക്ഷാ ബോർഡിൽ അംഗങ്ങളായ രണ്ടുവർഷത്തിലധികം കുടിശികയുള്ള അംഗങ്ങൾക്ക് പിഴയും കാലതാമസവും കൂടാതെ തവണകളായി വരിസംഖ്യ അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിനുള്ള അദാലത്ത് പത്തംതിട്ട ജില്ലയിൽ തുടങ്ങി. ക്ഷേമനിധി ഡിജിറ്റൽ ആക്കുന്നതിന്റെ ഭാഗമായി എസ് എസ് എൽ സി, ആധാർ, ബാങ്ക് പാസ്ബുക്ക്, പാസ്പോർട്ട് സൈസ് ഫോട്ടോ, ക്ഷേമനിധി കാർഡ്, ബുക്ക് എന്നിവയുടെ പകർപ്പുകൾ ഉൾപ്പെടെ ഫോം പൂരിപ്പിച്ച് നൽകിയാൽ സൗജന്യമായി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാം. ഫോൺ:0468-2220248.
അപേക്ഷ ക്ഷണിച്ചു
വെണ്ണിക്കുളം സർക്കാർ പോളിടെക്‌നിക്ക് കോളേജിൽ ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ് വിഭാഗത്തിൽ ഗസ്റ്റ്‌ലക്ചറർ തസ്തികയിലെ ഒരുതാൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
04.01.2024ന്(വ്യാഴാഴ്ച)രാവിലെ 11നു നടക്കുന്ന കൂടിക്കാഴ്ചയിൽ ഉദ്യോഗാർഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാംക്ലാസ്സോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ബി.ടെക്ക് ബിരുദംആണ് യോഗ്യത.
ക്രിസ്തുമസ് സ്‌ക്വാഡ്
ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിൽ ഡിസംബർ 21 വരെയുളള കാലയളവിൽ 94 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 17 സാമ്പിളുകൾ ശേഖരിച്ചു. അഞ്ച് നോട്ടീസുകൾ നൽകി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കുകയും ചെയ്തതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.


