അങ്കമാലി – കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റ് 17-ാം ബ്ലോക്കിലെ അംഗൻവാടിക്ക് നേരെ വീണ്ടും കാട്ടാന ആക്രമണം. അംഗൻവാടി കെട്ടിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന സോളാർ വൈദ്യുതി വേലി തകർത്ത അകത്തുകയറിയ ആനക്കൂട്ടം, കെട്ടിടത്തിന് മുകളിലേക്ക് പന മറിച്ചിടുകയായിരുന്നു. നിലവിൽ കാട്ടാനകൾ അംഗൻവാടിക്ക് സമീപം തന്നെ തമ്പടിച്ചിരിക്കുന്നത്
മുൻപും ഈ അംഗൻവാടി കെട്ടിടം കാട്ടാന ഭാഗികമായി തകർത്തിരുന്നു. തുടർന്ന് അയ്യമ്പുഴ പഞ്ചായത്തും പ്ലാന്റേഷൻ കോർപറേഷനും സംയുക്തമായി മുൻകൈയെടുത്താണ് കെട്ടിടം പുതുക്കിപ്പണിയുകയും സുരക്ഷയ്ക്കായി വൈദ്യുതി വേലി നിർമിക്കുകയും ചെയ്തത്. എന്നാൽ ഈ സുരക്ഷാ സംവിധാനങ്ങളെല്ലാം തകർത്താണ് വീണ്ടും ആനക്കൂട്ടം എത്തിയത്.
അതിരപ്പിള്ളി ഭാഗത്ത് നിന്നും സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി പ്ലാന്റേഷൻ ഭാഗത്തേക്ക് തുരത്തുന്ന കാട്ടാനകൾ പ്ലാന്റേഷൻ മേഖലയിൽ കനത്ത നാശ നഷ്ടമാണ്.നിലവിൽ ഉണ്ടാക്കുന്നത് പകൽ പോലും തെഴിലാളികൾക്കും പൊതുജനങ്ങൾക്കും പുറത്തിറങ്ങി നടക്കുവാൻ കഴിയാത്ത സ്ഥിതിയാനുള്ളത് ഇന്നലെ അക്കരെ നിന്നും തുരത്തിയ കാട്ടനാക്കൂട്ടം പ്ലാന്റേഷനിൽ ജോലിയെടുയത്തിരുന്ന തൊഴിലാളികളെ ഓടിക്കുന്ന സാഹചര്യമുണ്ടായി പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് തൊഴിലാളികൾ രക്ഷപ്പെടുന്നത്

അതിരപ്പിള്ളിയിൽ നിന്നും ഓടിക്കുന്ന ആനകളെ പ്ലാന്റേഷൻ മേഖലയിൽ നിന്നും വനത്തിലേക്ക് കയറ്റിവിടാൻ വെറും ആറംഗ സംഘം മാത്രമാണുള്ളത്. മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും മൂന്ന് ആർ.ആർ.ടി വാച്ചർമാരും അടങ്ങുന്ന ഈ ചെറിയ സംഘത്തിന് ഇത്രയും വലിയ പ്രദേശത്തെ ആനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാത്തത് ഏഴാറ്റുമുഖം റേഞ്ചിലെ വനപാലകരെ വലിയ പ്രതിസന്ധിയിലാക്കുന്നു.
പ്ലാന്റേഷൻ മേഖലയിൽ തമ്പടിക്കുന്ന കാട്ടാനകളെ കാണാൻ എത്തുന്ന വിനോദസഞ്ചാരികളും ഉദ്യോഗസ്ഥർക്ക് തലവേദനയാകുന്നുണ്ട്. ആനകളെ പ്രകോപിപ്പിക്കുന്നതും അപകടകരമായ രീതിയിൽ അടുത്തേക്ക് ചെല്ലുന്നതും പതിവാണ്. ഇത് തടയാനെത്തുന്ന വനപാലകർക്ക് നേരെ ടൂറിസ്റ്റുകൾ തട്ടിക്കയറുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.
മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ശാശ്വതമായ പരിഹാരവും കൂടുതൽ വനപാലകരുടെ സേവനവും അടിയന്തരമായി ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What do you feel about this post?
Like
Love
Happy
Haha
Sad

