സഖാവ് വി.എസ് ഒന്നാമത് അനുസ്‌മരണം സമുചിതമായി പത്തനംതിട്ടയിലും ആചരിച്ചു .

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : സി.പി.ഐ (എം) സ്ഥാപക നേതാവും, നാടിനെ സംരക്ഷിക്കാനുള്ള നിരവധി പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകിയ സഖാവ് വി. എസ്‌. അച്യുതാനന്ദന്റെ ഒന്നാം ചരമ വാർഷികം സി.പി.ഐ (എം) പത്തനംതിട്ട ഡി.സി ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ പതാക ഉയർത്തൽ , പുഷ്പാർച്ചന, അനുസ്‌മരണ സമ്മേളനം എന്നിവയോടെ സംഘടിപ്പിച്ചു .

സി.പി.ഐ (എം) പത്തനംതിട്ട ഡി.സി അങ്കണത്തിൽ നടന്ന അനുസ്‌മരണ ചടങ്ങിൽ സി.പി.ഐ (എം ) മുൻ സെക്രട്ടറി ആർ. ഉണ്ണികൃഷ്‌ണപിള്ള പതാക ഉയർത്തി . സി.പി.ഐ (എം ) ജില്ല സെക്രട്ടറി രാജു എബ്രഹാം അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു .

സി. പി. ഐ (എം ) ഡി.സി ബ്രാഞ്ച് സെക്രട്ടറി സലിം പി. ചാക്കോ അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു . സി. പി. ഐ (എം) ജില്ല സെക്രട്ടറിയേറ്റ് അംഗം അഡ്വ. ആർ. സനൽകുമാർ, സി. പി. ഐ (എം) ജില്ല കമ്മറ്റി അംഗം എൻ. സജികുമാർ , ഡി.വൈ.എഫ് .ഐ ജില്ല സെക്രട്ടറി വിഷ്‌ണു ഗോപാൽ എസ് ., ബാബു ജോർജ്ജ് , അനന്തു മധു , ഇ.കെ ഉദയകുമാർ, രാഹുൽ കൃഷ്ണ , ഏ . ഗോകുലേന്ദ്രൻ , പിയൂഷ് പി.ജെ എന്നിവർ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *