തിരുവല്ല: അമേരിക്കയിൽ നിന്ന് നാട്ടിൽ വന്ന് താമസിക്കുന്ന യുവാവ് മദ്യലഹരിയിൽ ബന്ധുവിനെ അസഭ്യം പറയുകയും നിറയൊഴിക്കുകയും ചെയ്തു. നാട്ടുകാർ ഓടിക്കൂടിയപ്പോൾ തോക്ക് വലിച്ചെറിഞ്ഞെങ്കിലും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചുങ്കപ്പാറ മണ്ണിൽ വീട്ടിൽ റോബിൻ ജോസഫ് (41) ആണ് ബന്ധുവായ കോശി തോമസിനെതിരേ നിറയൊഴിച്ചത്.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ചുങ്കപ്പാറ-പെരുമ്പെട്ടി റോഡിൽ വച്ചാണ് റോബിൻ വെടിയുതിർത്തത്. റിവോൾവർ മോഡൽ തോക്കു കൊണ്ട് കോശിതോമസ് നിന്നതിന് സൈഡിലേക്കും റോഡിലേക്കും വെടി
വയ്ക്കുകയായിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. റോബിന്റെ വീടിന്റെ മുന്നിൽ വച്ചാണ് സംഭവം. മദ്യലഹരിയിലായിരുന്ന റോബിൻ മദ്യപിച്ച് കോശിയെ അസഭ്യം വിളിച്ചു. തുടർന്ന് വീട്ടിൽ പോയി തോക്ക് എടുത്തു കൊണ്ട് വന്ന് വെടിവയ്ക്കുകയായിരുന്നെന്ന് കോശി പറയുന്നു.
റോബിൻ വർഷങ്ങളായി അമേരിക്കയിലായിരുന്നു. തിരികെ നാട്ടിൽ വന്നിട്ട് 10 വർഷത്തോളമായി. പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ എല്ലാവരിൽ നിന്നും അകന്നു ജീവിക്കുന്നയാളാണ് റോബിൻ. കുടുംബക്കാർ തന്നെ ഒറ്റപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഇയാൾ മദ്യപിച്ച് ബന്ധുക്കളെയെല്ലാം അസഭ്യം പറയുന്നത് പതിവാണ്. വെടി വയ്ക്കുന്നതിന് ഉപയോഗിച്ച തോക്ക്, ലൈസൻസ് ഇല്ലാത്തതാണ്.
വെടിയൊച്ച കേട്ട് അയൽവാസികൾ ഓടി കൂടിയപ്പോൾ റോബിൻ തോക്ക് അടുത്തുളള കാട്ടിലേക്ക് എറിഞ്ഞു കളഞ്ഞു. പൊലീസ് റോബിനെ കസ്റ്റഡിയിൽ എടുത്തു. തെരച്ചിലിൽ തോക്കും കണ്ടു കിട്ടി.
What do you feel about this post?
Like
Love
Happy
Haha
Sad

