PATHANAMTHITTA – വനിത ശിശു വികസന വകുപ്പ് – മിഷന്‍ വാത്സല്യ പദ്ധതിയുടെ ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെ ഭാഗമായ ‘ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍’ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി നടത്തുന്ന ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാല്‍ക്കാലിക്കല്‍ മൗണ്ട് കാര്‍മല്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നടത്തി. അബിന്‍ വര്‍ക്കി എം.എല്‍.എ പെനാല്‍റ്റി ഷൂട്ടൗട്ട് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. പത്തനംതിട്ട ജില്ല വനിതാ ശിശു വികസന ഓഫീസര്‍ പി. എസ്. തസ്‌നീം അധ്യക്ഷയായി. ജില്ല ശിശു സംരക്ഷണ ഓഫീസര്‍ എസ്. ഫെബ്‌ന റഹീം, പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം ഡോ. ആര്‍ വിജയമോഹനന്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ഷാന്‍ രമേശ് ഗോപന്‍, ഒ ആര്‍ സി പ്രൊജക്റ്റ് അസിസ്റ്റന്റ് ഷീലു എം ലൂക്ക്, മാസ്റ്റര്‍ ബ്ലെസന്‍ പോള്‍, മാസ്റ്റര്‍ ജെ. വിഷ്ണു, നാല്‍ക്കാലിക്കല്‍ മൗണ്ട് കാര്‍മല്‍ ചില്‍ഡ്രന്‍സ് ഹോമിലെയും ആറന്മുള ശബരി ബാലാശ്രമത്തിലെയും കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


