സ്വകാര്യ ഭൂമാഫിയയെ പ്രോത്സാഹിപ്പിക്കരുത് ; പത്തനംതിട്ടയിൽ വിമാനത്താവളം വേണം ; കൊടുമണ്ണിലാണ് എല്ലാം കൊണ്ടും അനുയോജ്യം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: മദ്ധ്യ കേരളത്തിന്റെ വികസന സ്വപ്നമായ പത്തനംതിട്ട അന്താരാഷ്ട്ര വിമാനത്താവളം, കൂടുതൽ ജനങ്ങൾ വിദേശത്ത് ഉള്ള പത്തനംതിട്ട ജില്ലയിൽ തന്നെഉള്ള കൊടുമണ്ണിൽ തന്നെ യാഥാർത്ഥ്യമാക്കണം. വിദേശത്ത് ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക് സ്വന്തം നാട്ടിലെത്താൻ ഇന്നും മണിക്കൂറുകളോളം യാത്ര ചെയ്തു തിരുവനന്തപുരം, കൊച്ചി എയർപോർട്ടിൽ പോകുന്ന അവസ്ഥയ്ക്ക് ഒരു പരിഹാരം പുതിയ സർക്കാർ ഉടൻ നടപടി എടുക്കണം,

സ്വകാര്യ ഭൂമാഫിയ അവരുടെ മാത്രം ലാഭത്തിനായി ആറന്മുള എന്ന പരിസ്ഥിതി ലോല പ്രദേശവും, ആറന്മുള പഞ്ചായത്ത്, കിടങ്ങന്നൂർ പള്ളിമുക്കം, മെഴുവേലി പഞ്ചായത്തിന്റെ ഭാഗങ്ങൾ, കുറുന്താർ കോളനിയടക്കം അനേകായിരം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചും നടപ്പായേക്കും എന്നുദ്ദേശിച്ചു പ്രചാരണം നടത്തിയ ആറന്മുള വിമാനത്താവളം എന്ന അവരുടെ ലക്ഷ്യത്തെ ആറന്മുളയിലെ ജനങ്ങൾ സമരം ചെയ്തും, നിയമ പോരാട്ടത്തിലൂടെയും നേടിയ വിജയത്തെ വിലകുറച്ചു കാണരുത്. അതിനെ അംഗീകരിക്കണം.

പത്തനംതിട്ടക്ക് ഏറ്റവും അടുത്ത ചെങ്ങറ എസ്റ്റേറ്റും പരിഗണിക്കാവുന്നതാണ്. വിമാനത്താവളത്തിനാവശ്യമായ ഭൂമി അവിടെയും ആരെയും കുടിയൊഴിപ്പിക്കാതെ അവിടെയും സാദ്ധ്യമാണ്. അതും എന്തുകൊണ്ട് പരിഗണിക്കുന്നില്ല. ? പരിസ്ഥിതിലോല മേഖല, ജനവാസ മേഖല അവിടെത്തന്നെ വേണമെന്ന ചിലരുടെ നിർബന്ധം ജനം എതിർത്ത്‌ പരാജയപ്പെടുമെന്ന് തീർച്ച. !!

ശബരിമല തീർത്ഥാടനം, പരുമല, ഗവി ,മറ്റ് ടൂറിസം കേന്ദ്രങ്ങൾ, വരുന്ന യാത്രകാർക്കും പത്തനംതിട്ട ജില്ലയിൽ ഒരു വിമാനത്താവളം ജില്ലക്ക് വളരെ അത്യാവശ്യം ആണ്, അനേർക്ക് ഒരു ജോലി സാദ്ധ്യതയും ലഭിക്കുന്ന സാഹചര്യത്തിൽ ജില്ലക്ക് ഒരു എയർപോർട്ട് അനിവാര്യമാണ്. നിലവിൽ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ ആശ്രയിക്കുന്ന ജില്ലയിലെ ജനങ്ങൾക്ക് സ്വന്തം നാട്ടിൽ ഒരു വിമാനത്താവളം വരുന്നത് വലിയ ആശ്വാസമായേക്കും.

കൊടുമൺ പോലുള്ള പാരിസ്ഥിതികമായി അനുയോജ്യമായ സ്ഥലത്ത് സർക്കാർ ഭൂമി. വിമാനത്താവളം സ്ഥാപിക്കുന്നതിനെക്കുറിച്ച് ഗൗരവകരമായ പഠനം നടത്തണം. രാഷ്ട്രീയ ഭേദമന്യേ ജില്ലയുടെ സമഗ്ര വികസനത്തിനായി ജനപ്രതിനിധികളും അധികാരികളും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് പ്രവാസികളും നാട്ടുകാരും ഒരുപോലെ ആഗ്രഹിക്കുന്നു. ​വിമാനത്താവളം എത്രയും പെട്ടന്ന് സാദ്ധ്യതപഠനം നടത്തി നമ്മുടെ ജില്ലയിൽ എത്രയും പെട്ടന്ന് ഒരു എയർപോർട്ട് വരട്ടെ എന്ന് ആഗ്രഹിക്കുന്നു

@ രാജേഷ്‌ പേരങ്ങാട്ട്, സാമൂഹികപ്രവർത്തകൻ

 

Leave a Reply

Your email address will not be published. Required fields are marked *