കുളനട – ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് ‘സമാദരം 2026’ സാഹിത്യകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പോൾ രാജൻ അധ്യക്ഷനായി. ജില്ല പഞ്ചായത്തംഗം സവിത അജയകുമാർ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ സുജിത്ത് കളീക്കൽ, പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ രാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി ഭദ്രൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ വിലാസിനിയമ്മ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ സുജ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീജ മോനച്ചൻ, പ്രതിഭ സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂസൻ തോമസ്, റ്റി അമ്പിളി, ഷീബ ബിനോജ്, പി. പി രാജു, എം എലിസബത്ത്, പി. റ്റി സുരേഷ്, ജി രഘുനാഥ്, പി. ആർ മോഹൻദാസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് പി ചാന്ദ്‌നി എന്നിവർ പങ്കെടുത്തു. ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗവും സൈക്കോളജിസ്റ്റുമായ ഷാൻ ഗോപൻ ക്ലാസ് നയിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

