തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷം ; ഭയന്നിരിക്കുകയാണ് ചുങ്കപ്പാറ നിവാസികൾ

Pathanamthitta

ചുങ്കപ്പാറ: രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. മദ്രസ്സയിലേക്കും സ്‌കൂളിലേക്കും പോകുന്ന കുട്ടികൾക്കും സ്ത്രീകൾ അടക്കമുള്ള മറ്റു കാൽനട യാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും വളർത്തു മൃഗങ്ങൾക്കും തെരുവുനായ്ക്കൾ വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. നാട്ടുകാരുടെ സമയോചിത ഇടപെടലിൽ തലനാരിഴയ്ക്കാണ് കുട്ടികളുടെ ജീവൻ തിരിച്ചുകിട്ടിയത്. ഇതിന് മുമ്പും പല കുട്ടികളേയും മുതിർന്നവരേയും കടിച്ചുകീറിയിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ചുങ്കപ്പാറ പ്രദേശങ്ങളിലായി ആക്രമണകാരികളായ തെരുവുനായ്ക്കളുടെ വിളയാട്ടം രൂക്ഷമായി വരികയാണ്. പുറത്തിറങ്ങിയാൽ തലങ്ങും വിലങ്ങും ആക്രമിക്കുന്ന തെരുവുനായ്ക്കളെ പേടിച്ച്‌ ഭയന്നിരിക്കുകയാണ് പ്രദേശവാസികൾ. നാട്ടുകാർക്കും വളർത്തു മൃഗങ്ങൾക്കും ഭീഷണിയായി മാറിയ തെരുവ് നായ്ക്കൾക്കളുടെ വന്ധ്യംകരണം, പ്രതിരോധ കുത്തിവെയ്പ്പ് തുടങ്ങിയ നടപടികളുമായി പഞ്ചായത്ത്‌ അധികൃതർ മുന്നോട്ട് വരണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *