മുതിർന്ന പൗരന്മാർ ദേശത്തിന്റെ കാവൽ മാലാഖാmമാർ അഡ്വ. വരുഗീസ് മാമ്മൻ, എം എൽ എ.

Pathanamthitta
Print Friendly, PDF & Email

തിരുവല്ല – കടന്നു വന്ന വഴികളിലെ തങ്ങളുടെ ജീവിത അനുഭവങ്ങളുടെ വെളിച്ചത്തിൽ സമൂഹത്തിനു നേർ വഴി കാണിക്കാൻ മുതിർന്ന പൗരന്മാർ ബാധ്യസ്ഥർ ആണെന്ന് അഡ്വ. വരുഗീസ് മാമ്മൻ എം എൽ എ. മല്ലപ്പള്ളി ഈസ്റ്റ്‌ സെന്റർ സീനിയർ സിറ്റിസൺ ഫെല്ലോഷിപ് 2026–27 ലെ പ്രവർത്തന ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു. പാർശ്വ വൽക്കരിക്കപ്പെടുന്നവരെ ചേർത്തു പിടിക്കുന്നതിനും കരയുന്നവന്റെ കണ്ണീർ ഒപ്പുന്നതിനും നമുക്ക് കഴിയണം എന്നും അദ്ദേഹം പറഞ്ഞു. അഡ്വ. പി ജോൺ തോമസ് മുഖ്യ പ്രഭാഷണം നടത്തി. റെവ സാം റ്റി പണിക്കർ, റെവ സാജു സാമൂവേൽ, റെവ എം സി ജോൺ, റെവ. ഡോ പി ജി ജോർജ്, റവ:സജി പി തോമസ് റവ:റെവ ജോജി ഉമ്മൻ ഫിലിപ്പ്, രാജൂ എബ്രഹാം വെണ്ണിക്കുളംമാത്യൂസ് പി മാത്യു, കെ കെ കുര്യൻ, റോസമ്മ എബ്രഹാം മോൺസൺ കുരുവിള മോളി മാത്യു, ഏലിയാമ്മ ജോൺ ലീലാമ്മ ടൈറ്റസ്. 2026 27 ലെ പ്രവർത്തന രൂപരേഖ സെന്റർ സെക്രട്ടറി രാജൂ എബ്രഹാമിന് നൽകി അഡ്വ വരുഗീസ് മാമ്മൻ പ്രകാശനം ചെയ്തു

@ ബിജു നൈനാൻ മരുതുക്കുന്നേൽ

Leave a Reply

Your email address will not be published. Required fields are marked *