പമ്പയുടെ പുനരുജ്ജീവനം മാരാമൺ കൺവൻഷന് അനിവാര്യം : ഡപ്യൂട്ടി സ്പീക്കർ

Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി – പമ്പയുടെ പുനരുജ്ജീവനം മാരാമൺ കൺവൻഷന് അനിവാര്യമാണെന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. 129-ാമത് മാരാമൺ കൺവെൻഷനോടനുബന്ധിച്ച് നടന്ന പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. പരിസ്ഥിതിയും ജലസംരക്ഷണവും മനുഷ്യനിലനിൽപ്പിന് അനിവാര്യമാണ്. പ്രകൃതിയുടെ സംരംക്ഷണം ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വമാണ്.മാർത്തോമാ സുവിശേഷം പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാർ ഫീലക്സിനോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാർത്തോമാ സഭ ഇക്കോളജിക്കൽ കമ്മീഷൻ പ്രസിഡന്റ് മാത്യൂസ് മാർ സെറാഫീ എപ്പിസ്‌കോപ്പ അനുഗ്രഹ പ്രഭാഷണവും ഡോ. സാംസൺ മാത്യു മുഖ്യ പ്രഭാഷണവും മലയാള മനോരമ പത്തനംതിട്ട അസിസ്റ്റന്റ് എഡിറ്റർ വർഗീസ് സി തോമസ് വിഷയാവതരണവും നടത്തി. സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ. എബി കെ ജോഷ്വാ, ലേഖക സെക്രട്ടറി പ്രൊഫസർ എബ്രഹാം പി മാത്യു, ട്രഷറർ ഡോ എബി തോമസ് വാരിക്കാട്, പരിസ്ഥിതി കമ്മിറ്റി കൺവീനർമാരായ തോമസ് കോശി ചാത്തങ്കേരി, ജോസ് പി വയയ്ക്കൽ, സഞ്ചാര സെക്രട്ടറി റവ ജിജി വർഗീസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *