പത്തനംതിട്ട – ഇന്ന് വൈകുന്നേരം അറ്റകുറ്റപ്പണി കഴിഞ്ഞു ട്രയൽ റൺ നടത്തുകയായിരുന്ന പത്തനംതിട്ട ഡിപ്പോയിലെ കെഎസ്ആർടിസി വോൾവോ ബസ് മൈലപ്ര ഭാഗത്തു വച്ചു പുറകിലെ എൻജിൻ ഭാഗത്ത് തീപിടുത്തം ഉണ്ടായി. വാഹനത്തിലുണ്ടായിരുന്ന കെഎസ്ആർടിസി ജീവനക്കാർ ഫയർ എക്സിറ്റിങ്‌ഷെർ പയോഗിച്ച് തീ അണക്കാൻ ശ്രമിക്കുകയും, തുടർന്നെത്തിയ പത്തനംതിട്ട അഗ്നിശമന സേന തീ പൂർണമായും അണക്കുകയും ചെയ്തു.



