പത്തനംതിട്ട : 2036 ലെ ഒളിമ്പിക്സ് വേദി ഇന്ത്യയിൽ വേണമെന്ന ആവശ്യത്തിന്റെ ആഗോള പ്രചരണാർത്ഥം 2036 വൃക്ഷത്തൈ നടുന്ന ‘ഒളിമ്പിക്സ് ഫോറസ്റ്റ് ‘ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഹരിതാശ്രമം മണ്ണുമര്യാദ ഗുരുകുലത്തിൽ വൃക്ഷത്തൈ നട്ട് അതിവേഗ ചിത്രകാരൻ ഡോ. ജിതേഷ്ജി നിർവഹിച്ചു. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി ആർ. പ്രസന്നകുമാർ, എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം മാത്യു ടി മാത്യു, പി. കെ. വിജയകുമാർ എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ ക്യാപ്ഷൻ :
ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച ‘ ഒളിമ്പിക് ഫോറസ്ററ് ‘ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഹരിതാശ്രമം മണ്ണുമര്യാദ ഗുരുകുലത്തിൽ വൃക്ഷത്തൈ നട്ട് അതിവേഗചിത്രകാരൻ ഡോ. ജിതേഷ്ജി നിർവഹിക്കുന്നു. ആർ. പ്രസന്നകുമാർ, മാത്യു ടി മാത്യു, പി. കെ. വിജയകുമാർ എന്നിവർ സമീപം


