ലോക ശ്രവണ ദിനാചരണം

Pathanamthitta
Print Friendly, PDF & Email

അടൂർ – ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ലോക ശ്രവണ ദിനാചരണത്തിന്റെ ജില്ലാ ഉദ്ഘാടനം കടമ്പനാട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി കേൾവിദിന സന്ദേശം നൽകി. എഫ്എച്ച്സി കടമ്പനാട് അസി. സർജൻ ഡോ. ഒ അരുൺ ബോധവൽകരണ ക്ലാസ് നയിച്ചു. അടൂർ ജനറൽ ആശുപത്രി ഓഡിയോളജിസ്റ്റ് ക്രിസ്റ്റീനയുടെ നേതൃത്വത്തിൽ കേൾവി പരിശോധന നടത്തി. കടമ്പനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മണിയമ്മ മോഹൻ, അംഗങ്ങളായ കെ ജി ശിവദാസൻ, പ്രസന്നകുമാരി, ഷീജ ഷാനവാസ്, സാറാമ്മ ചെറിയാൻ, ഡെപ്യൂട്ടി ഡിഎംഒ ഡോ. ഐപ്പ് ജോസഫ്, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ എസ് ശ്രീകുമാർ, ഡെപ്യൂട്ടി എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ബിജു ഫ്രാൻസിസ്, കടമ്പനാട് എഫ്എച്ച്സി മെഡിക്കൽ ഓഫീസർ ഡോ. കെ. രജ്ന കെ, ഹെൽത്ത് ഇൻസ്‌പെക്ടർ ജി. അനിൽ, സിഡിഎസ് ചെയർപേഴ്സൺ ആർ ഫൗസിയ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *