കോഴഞ്ചേരി – ജില്ല ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. കോഴഞ്ചേരി-മല്ലപ്പള്ളി താലൂക്കുകളിലെ സ്ഥിര താമസക്കാരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുമായി ജൂലൈ 20 ന് മുമ്പ് സൂപ്രണ്ടിന് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0468 2214108.
തസ്തിക, യോഗ്യത, ഉയർന്ന പ്രായപരിധി ക്രമത്തിൽ
ലിഫ്റ്റ് ഓപ്പറേറ്റർ – 10-ാം ക്ലാസ്, ലിഫ്റ്റ് ഓപ്പറേറ്റർ പ്രവൃത്തി പരിചയം – 40 വയസ്.
കാസ്പ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ – ബിരുദം, (ഡി.സി.എ/പി.ജി.ഡി.സി.എ നിർബന്ധം)- 40.
എ സി മെക്കാനിക്ക് – 10-ാം ക്ലാസ്, റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിംഗ് ട്രേഡ് സർട്ടിഫിക്കറ്റ് (ഐ.ടി.ഐ)- 40.
എസ് ടി പി ഓപ്പറേറ്റർ – 10-ാം ക്ലാസ്, മെക്കാനിക്കൽ/ഇലക്ട്രിക്കൽ ട്രേഡ് സർട്ടിഫിക്കറ്റ് (ഐ.ടി.ഐ)- 40.
സെക്യൂരിറ്റി – വിമുക്ത ഭടൻ, വിമുക്ത ഭടന്മാരുടെ സൊസൈറ്റികൾ/സംഘടനകളിലെ അംഗത്വ സർട്ടിഫിക്കറ്റ്- 60.
ക്ലീനിംഗ് സ്റ്റാഫ് – ഏഴാം ക്ലാസ്- 40.
പാർട്ട് ടൈം സ്വീപ്പർ – അഞ്ചാം ക്ലാസ്- 40.
What do you feel about this post?
Like
Love
Happy
Haha
Sad

