പത്തനംതിട്ട : ശാസ്‌ത്ര വേദി ജില്ലാകമ്മറ്റിയുടെ ലഹരി വിരുദ്ധ വാരാചരണ ഉദ്ഘാടനം പത്തനംതിട്ട സെൻ്റ് മേരീസ് ഹൈസ്കൂളിൽ എ ഡി എം രാജ ലക്ഷ്മി ആർ നിർവ്വഹിച്ചു ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളും യുവതലമുറയും ഒത്ത് ഒരുമിച്ച് പ്രവർത്തിച്ച് സമൂഹത്തിന് മാതൃകയായി രാജ്യത്തിൻ്റെ ഉത്തമ പൗരൻന്മാരായി വളർന്ന് വരണമെന്ന് എ ഡി എം ആഹ്വാനം ചെയ്തു ലഹരിക്കെതിരെ ഉള്ള സർക്കാർ പദ്ധതിയായ ഓപ്പറേഷൻ തുഫാന് യോഗം ഐക്യദാർഡ്യം പ്രഖ്യാപിച്ചു ശാസ്ത്രവേദി ജില്ലാ പ്രസിഡൻ്റ് സജി കെ സൈമൺ അദ്ധ്യക്ഷനായിരുന്നു സ്‌കൂൾ പ്രഥമ അദ്ധ്യാപകൻ സജു ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി ജില്ലാ ജനറൽ സെക്രട്ടറി വർഗ്ഗീസ് പൂവൻപാറ, സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ, പ്രോഗ്രാം കോഡിനേറ്റർ മനോജ് ഡേവിഡ് കോശി, ബിനു കെ സാം, സ്റ്റാഫ് സെക്രട്ടറി എലിസബത്ത് കെ സ്‌ളീബ, മാസ്റ്റർ മുഹമ്മദ് ഇർഫാൻ എഫ് എന്നിവർ പ്രസംഗിച്ചു. ബോധവൽക്കരണ ക്ലാസ് ആരോഗ്യ പ്രവർത്തക സുലു അരവിന്ദ് നേതൃത്വം നൽകി കുമാരി വൈഷ്ണവി ജി എസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.


ഫോട്ടോ ക്യാപ്ഷൻ :
ശാസ്‌ത്ര വേദി ജില്ലാകമ്മറ്റിയുടെ നേതൃത്തത്തിൽ പത്തനംതിട്ട സെൻ്റ് മേരീസ് ഹൈസ്കൂളിൽ നടത്തിയ ലഹരി വിരുദ്ധ വാരാചരണം എ ഡി എം രാജ ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു.


