തലവടി : സിഎംഎസ് ഹൈസ്ക്കൂളിൽ ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്ക് പൂർവ്വ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ റവ തോമസ് നോർട്ടൻ വിദ്യാഭ്യാസ പ്രതിഭാ പുരസ്ക്കാരം ദാന ചടങ്ങ് പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ. സോജി വർഗ്ഗീസ് ജോൺ ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപകൻ റെജിൽ സാം മാത്യു അധ്യക്ഷത വഹിച്ചു. കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി അഡ്വ ഐസക്ക് രാജു അനുമോദന സന്ദേശം നല്കി. സ്ക്കൂൾ ഉപദേശക സമിതി അംഗം ജേക്കബ് ചെറിയാൻ പൂവക്കാട് വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് സമ്മാനിച്ചു. ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വാലയിൽ ഇടിക്കുള,ട്രഷറാർ എബി മാത്യു ചോളകത്ത്, ജിബി ഈപ്പൻ, ആൻസി ജോസഫ്, സൂസൻ വി ഡാനിയേൽ, സുഗു ജോസഫ്, ആര്യ ജോസ്, രമ്യ ബാബു ജോസി സാറാ ജോർജ്, ഫാത്തിമ കബീർ, പ്രവീണ സുരേഷ്, എം.കെ സംഗീത എന്നിവർ പ്രസംഗിച്ചു.

What do you feel about this post?
Like
Love
Happy
Haha
Sad

