തലവടി: കോൺഗ്രസ് തലവടി മണ്ഡലം പ്രസിഡന്റ് വർഗീസ് കോലത്തുപറമ്പിലിന്റെ മാതാവും ആനപ്രമ്പാൽ കോലത്തുപറമ്പിൽ വർഗീസ് മത്തായിയുടെ (കുഞ്ഞുമോൻ) ഭാര്യയുമായ അന്നമ്മ മത്തായി (72) അന്തരിച്ചു. സംസ്‌കാരം ഡിസംബർ 02 ?ന് രാവിലെ 11.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ആനപ്രമ്പാൽ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ്പള്ളിയിൽ.പരേത പാവുക്കര മൂർത്തിട്ട കുടുംബാംഗമാണ്. ഷൈനി,ഷിനു എന്നിവരും മക്കളാണ്. മരുമക്കൾ: ലിബി വർഗീസ് (നിരണം), സജി ചാക്കോ മംഗലശേരിൽ (തിരുവല്ല), സോണിയ ഷിനു (ഇടുക്കി).
നിര്യാണത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, ഡി.സി.സി.വൈസ് പ്രസിഡന്‍റ്മാരായ സജി ജോസഫ്, ടിജിന്‍ ജോസഫ്, ജനറല്‍ സെക്രട്ടറിമാരായ കെ.ഗോപകുമാര്‍, റാംസെ ജെ.റ്റി, രമണി എസ് ഭാനുചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി തുടങ്ങി രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അനുശോചിച്ചു.
✒️ ഡോ. ജോൺസൺ വി ഇടിക്കുള


