ഇത് പത്തനംതിട്ട ബസ് സ്റ്റാൻഡ് അല്ല ; ചെങ്ങന്നൂർ ചെളിക്കുളം ബസ് സ്റ്റാൻഡ് ; പുനർ നിർമ്മാണത്തിൽ അപാകതകൾ ധാരാളം !!.

Alappuzha Pathanamthitta

ചെങ്ങന്നൂർ – പുനർ നിർമ്മാണത്തിലിരിക്കുന്ന ചെങ്ങന്നൂർ കെഎസ്ആർടിസി ഡിപ്പോയിലെ സ്റ്റാൻഡിൽ കേൺക്രീറ്റ് ചെയ്യുമോ ? ഇന്നലെ നടന്ന ട്രാസ്പോർട്ട് മാനേജ്‌മെന്റ് കമ്മറ്റി യോഗത്തിൽ അദ്ധ്യക്ഷനായിരുന്ന നഗരസഭാ ചെയർപേഴ്‌സൺ മനീഷ് കീഴാമഠത്തിൽ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയത് ഡിപ്പോയിലെ ബസ് ബേ കോൺക്രീറ്റ് ചെയ്യണമെന്നാണ്.

ഡിപ്പോയിൽ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം അടക്കം നടക്കുകയാണ്. ബസുകൾ പ്രവേശിക്കുന്നതിനായി ഇപ്പോൾ നിർമ്മിച്ച ബസ് ബേ അശാസ്ത്രീയമെന്ന് ചെയർപേഴ്‌സൺ ചൂണ്ടിക്കാട്ടി. ഇപ്പോൾ ചെയ്തിരിക്കുന്നത് നിരത്തി അതിനു മുകളിൽ കോൺക്രീറ്റ് ചെയ്യണമെന്നും നിർദ്ദേശിച്ചു.

*ശുചിമുറിയുടെ ചോർച്ച പരിഹരിക്കാനും നടപടി ഉണ്ടാകും..
പഴയ ആമിനിറ്റി സെന്റർ പൊളിച്ചതോടെ ഡിപ്പോയിലെ ജീവനക്കാരും യാത്രക്കാരും ശുചിമുറിക്കായി ആശ്രയിക്കുന്ന ഗാരേജ് കം ഓഫീസ് കോപ്ലക്സിലെ ശുചിമുറിയുടെ ചോർച്ച പരിഹരിക്കാൻ നഗരസഭാ ഫണ്ട് ചിലവഴിച്ചു പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്രദമാകുന്ന ശുചിമുറികൾ നിർമ്മിക്കുന്നതിന് കെസ്ആര്ടിസിയുടെ അനുമതി തേടുമെന്നും ചെയർപേഴ്‌സൺ പറഞ്ഞു.

വരുന്ന ശബരിമല സീസണിൽ ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്ന ചെങ്ങന്നൂർ ഡിപ്പോയിൽ ബയോ ടോയ്‌ലറ്റ്, അടക്കം താൽക്കാലിക ശുചിമുറികൾ സ്ഥാപിക്കണമെന്ന ആവിശ്യം ശക്തമാണ്.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *