ചരിത്രം പേറുന്ന ടി.കെ മാധവ സൗധത്തിലേക്ക് പഠിതാക്കളായി വിദ്യാർത്ഥികൾ..!

Pathanamthitta

അടൂർ – അടൂരിലെ ചരിത്ര പ്രസിദ്ധമായ ഒരേ ഒരു സ്മാരകമായ എസ്എൻഡിപി യോഗം അടൂർ യൂണിയൻ ആസ്ഥാനമായ ടി .കെ. മാധവ സൗധത്തിലേക്ക് ഗവൺമെന്റ് എൽ പി സ്കൂൾ ഇളമണ്ണൂർ & കെ പി പി എം UPS ഇളമണ്ണൂരിലേയും കുട്ടികൾ ഹെഡ്മിഷ്ട്രസ്സുമാരായ ഷീബ എസ്, സ്വപ്ന രാജ് എന്നിവരുടെ നേതൃത്വത്തിൽ എത്തി ചരിത്ര പ്രാധാന്യം മനസ്സിലാക്കിയത്.

അടൂർ യൂണിയൻ ചെയർമാൻ അഡ്വക്കേറ്റ് എം മനോജ് കുമാർ, യൂണിയൻ കൺവീനർ അഡ്വക്കേറ്റ് മണ്ണടി മോഹനൻ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം സുജിത്ത് മണ്ണടി, സൈബർ സേന കേന്ദ്രസമിതി വൈസ് ചെയർമാൻ വിനോദ് വാസദേവൻ, യൂണിയൻ ഓഫീസ് സ്റ്റാഫ് അംഗങ്ങളായ എൻ.സതീശൻ, സന്ധ്യ ആർ എന്നിവർ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സന്ദർശന ടീമിനെ സ്വീകരിക്കുകയും യൂണിയൻ കൺവീനർ അഡ്വക്കേറ്റ് മണ്ണടി മോഹനൻ ചരിത്ര പ്രാധാന്യത്തെ പറ്റി കുട്ടികൾക്ക് വിവരിച്ചു നൽകുകയും ചെയ്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *