എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപീകരിക്കുക ; എടത്വ വികസന സമിതിയുടെ ഒപ്പ് ശേഖരണം ഇന്ന്

Alappuzha

ആലപ്പുഴ – എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപീകരിക്കുക എന്ന ആവശ്യവുമായി എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണയജ്ഞത്തിന് ജൂൺ 25ന് തുടക്കമാകും. എടത്വ സെന്റ് ജോർജ്ജ് മിനി ടൂറിസ്റ്റ് ഹാളിൽ 4ന് ചേരുന്ന യോഗം പ്രസിഡന്റ് ശ്രീ. ഐസക്ക് എഡ്വേർഡ് ചെറുകാട് ഉദ്ഘാടനം ചെയ്യും.രക്ഷാധികാരി ശ്രീ. ആന്റണി ഫ്രാൻസിസ് കട്ടപ്പുറം അധ്യക്ഷത വഹിക്കും.

രക്ഷാധികാരി ശ്രീ. ഷാജി മാധവൻ പ്രമേയം അവതരിപ്പിക്കും. രക്ഷാധികാരി ശ്രീ. ജോജി കരിക്കംപ്പള്ളിൽ ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്യുമെന്ന് അപ്പർ കുട്ടനാട് താലൂക്ക് സമ്പാദക സമിതി ചെയർമാൻ അഡ്വ. ഐസക്ക് രാജു,ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം എന്നിവർ അറിയിച്ചു.


ചിത്രം: നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ വിഷ്ണു വിനോദ് തയ്യാറാക്കിയത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *