കോഴഞ്ചേരി : നവോത്ഥാന നായകനായ മഹാത്മ അയ്യങ്കാളിയുടെ സ്മൃതി ദിനാചരണം നടത്തി. ദിനാചരണം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോമോൻ പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ വിപ്ലനായകനായ മഹാത്മ അയ്യങ്കാളി കാലത്തിനൊപ്പം സഞ്ചരിച്ച വ്യക്തിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. കെ പി എം എസ് ജില്ലാ പ്രസിഡണ്ട് വിജയൻ കൊമ്പാടി അധ്യക്ഷത വഹിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ സജീഭാസ്കർ മുഖ്യപ്രഭാഷണം നടത്തി. കെ പി എം എസ് മുൻ സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രൻ മുണ്ടുകോട്ടക്കൽ സഭ സന്ദേശം നടത്തി. കോഴഞ്ചേരി ഗ്രാമപഞ്ചായത്തംഗം മനീഷ് മോഹനൻ, കെ പി എം എസ് സംസ്ഥാന കമ്മിറ്റി അംഗം ആർ മുരളീധരൻ, അനിലമ്മ, മഞ്ജുഷ മനോജ്,പി കെ വിജയൻ,സരിത എസ് എന്നിവർ സംസാരിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

