തരംഗമായി ‘മൊട്ട ഗ്ലോബൽ ‘ ; 26 രാജ്യങ്ങളിൽ 800 അംഗങ്ങൾ

Kerala India

ന്യൂഡൽഹി :ശരീര നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിക്കുവാൻ ലക്ഷ്യമിട്ട് തുടക്കം കുറിച്ച മൊട്ട ഗ്ലോബൽ 26 രാജ്യ ങ്ങളിൽ നിന്നും 800 അംഗങ്ങളായി മാറി കഴിഞ്ഞു ; സംഘടനയ്ക്ക് നിയമാവലി ഉൾപ്പെടെ തയ്യാറാകുകയും ചെയ്തു. ചുരുങ്ങിയ സമയം കൊണ്ട് ലോകശ്രദ്ധ നേടിയ ‘മൊട്ട ഗ്ലോബൽ ‘കൂട്ടായ്മ പൂര നഗരിയിൽ സജീഷ് കുട്ടനെല്ലൂരിന്റെ നേതൃത്വത്തിൽ ആദ്യ തവണ ഒന്നിച്ചപ്പോൾ 25 മൊട്ടകൾ മാത്രമായിരുന്നെങ്കിൽ ഉടൻ തന്നെ ആയിരം അംഗങ്ങൾ എന്ന ലക്ഷ്യം കടക്കുമെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു.

മുടി ഇല്ലാത്ത കാരണത്താൻ മാനസിക പിരിമുറുക്കം നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അവർക്കിടയിൽ ആത്മവിശ്വാസം പകരുകയും ചിട്ടയായ പ്രവർത്തന ശൈലി അവലംബിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള ആഗോള തലത്തിൽ മികച്ച കൂട്ടായ്മയായി മാറ്റുകയെന്നതാണ് പരമ പ്രധാനമായ ലക്ഷ്യം. മതസൗഹാർദ്ദത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും ഊന്നൽ നൽകി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരാണ് ഇതിനോടകം മൊട്ട ഗ്ലോബലിലേക്ക് എത്തിയത്.

ചില ആഴ്ചകൾക്ക് മുമ്പ് തൃശൂരിൽ നടന്ന സമ്മേളനത്തിൽ നൂറോളം മൊട്ടകൾ സംഗമിച്ചു. കറുത്ത ഷർട്ടും കറുത്ത കണ്ണാടിയും ചുവപ്പ് നിറത്തിലുള്ള മുണ്ടും ധരിച്ച് ഓരോരുത്തർ തൃശൂർ നഗരത്തിൽ പുലികളിയിൽ ചുവട് വെച്ചത് ജനലക്ഷങ്ങളുടെ ഹൃദയം കവർന്നു. ഇതിനോടകം വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ പല ഇടങ്ങളിലും അംഗങ്ങൾ ഒരുമിച്ച് യോഗങ്ങൾ നടത്തി.

ഗാന്ധി ജയന്തി ദിനത്തിൽ തുടക്കമിട്ട സ്റ്റോപ് ബോഡി ഷെയിംമിങ്ങ് ക്യാമ്പയിൻ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയും ഒക്ടോബർ 20ന് കോഴിക്കോട്ട് ബീച്ചിൽ നടന്ന മൊട്ട ഗ്ലോബൽ സംഗമത്തിൽ ക്യാമ്പയിൻ സമാപിക്കുകയും ചെയ്ത പ്പോൾ അത് ലോക നിലവാരമുള്ള ഒരു ബോധവത്കരണ യജ്ഞം കൂടിയായി.

800-ാം മത് അംഗമായ ഫാദർ സ്റ്റാൻലി കോഴിച്ചിറ ഡൽഹി സ്ഥിര താമസക്കാരനും അന്താരാഷ്ട്ര പ്രശസ്തനായ നാടക പരിശീലകനും മോട്ടിവേഷണൽ സ്പീക്കറും ലിംക വേൾഡ് റെക്കോർഡ് ജേതാവുമാണ്.30 വർഷത്തിലേറെയായി തെരുവുനാടകത്തിൽ ശിൽപശാല നടത്തി. ഏറെ അവാർഡ് ലഭിച്ച ബോളിവുഡ് ചിത്രമായ ‘ദ ഫേസ് ഓഫ് ദി ഫേസ്‌ലെസ്, ഛോട്ടേ ഉസ്താദിലും ഫാദർ സ്റ്റാൻലി അഭിനയിച്ചിട്ടുണ്ട്. മൊട്ട ഗ്ലോബലിലേക്ക് എത്തി ചേർന്നതിൽ ഏറെ സന്തുഷ്ടനാണെന്ന് അദ്ദേഹം പറഞ്ഞു.

✒️ഡോ.ജോൺസൺ വി ഇടിക്കുള

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *