പത്തനംതിട്ട – പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി കർണാടക സംസ്ഥാനത്ത് കോളാ ർ ജില്ലയിൽ മാരിക്കപ്പം വില്ലേജിൽ , ബംഗാരപ്പേട്ട എന്ന സ്ഥലത്ത് അബൂ ബസാർ ബ്ലോക്കിൽ ഫ്ലാറ്റ് നമ്പർ 18 ൽ പാർത്ഥസാരഥി (വയസ്സ് 48) നെ ആണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് മഞ്ജിത്ത്. T ഭാരതീയ ന്യായസംഹിത പ്രകാരവും പോക്സോ വകുപ്പ് പ്രകാരവും കുറ്റക്കാരൻ എന്ന് കണ്ടെത്തി 6 വർഷം കഠിന തടവും 60000/- രൂപ പിഴയും ശിക്ഷ വിധിച്ചത്.
2025 ജനുവരി 28ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. അന്ന് രാത്രി 7 മണിക്ക് അതിജീവിതയുടെ വീട്ടിൽ കിണറ്റിൽ നിന്നും വെള്ളം കോരാൻ വന്ന പ്രതിക്ക് വെള്ളം കോരി നൽകിയ അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ചതിന് കീഴ്‌വയ്പൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ് എഫ്. ഐ.ആർ രജിസ്റ്റർ ചെയ്തത് കേസിൽ സബ് ഇൻസ്പെക്ടർ സതീഷ് ശേഖർ ആണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ . പി ഹാജരായി. കോടതി നടപടികൾ കോർട്ട് ലൈസൻ ഓഫീസർ ദീപാ കുമാരി ഏകോപിപ്പിച്ചു. പ്രതി പിഴ തുക അടയ്ക്കുന്ന പക്ഷം ആയത് അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശവും നൽകിയിട്ടുണ്ട്
What do you feel about this post?
Like
Love
Happy
Haha
Sad

