തലവടി സിഎംഎസ് ഹൈസ്ക്കൂളില്‍ വൺ മില്യൻ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026

Alappuzha

തലവടി: തലവടി സിഎംഎസ് ഹൈസ്ക്കൂളില്‍ ലഹരിമുക്ത കേരളത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ വൺ മില്യൻ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026 പദ്ധതിയുടെ ഭാഗമായി പെനൽറ്റി കിക്ക് ക്യാമ്പയിൻ നാളെ ( ജൂൺ 19ന് ) 1.30ന് നടക്കും.

പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ സഹകരണത്തോടെ നടത്തുന്ന സമ്മേളനം ഗ്രാമ പഞ്ചായത്ത് അംഗം റീത്താമ്മ തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു അധ്യക്ഷത വഹിക്കും.പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ സോജി വർഗ്ഗീസ് ജോൺ ഗോൾ കിക്ക് എടുത്ത് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും. ട്രഷറാർ എബി മാത്യു ചോളകത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കും.

വിദ്യാഭ്യാസം, കായികം, സാങ്കേതിക വിദ്യ, ലഹരി വിരുദ്ധ ബോധവല്‍ക്കരണം എന്നിവ സമന്വയിപ്പിച്ചുള്ള സമഗ്ര മുന്നേറ്റമായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ധീരമായി കളിക്കുക, ശുദ്ധിയായി ജീവിക്കുക, ഒരുമിച്ച് ജീവിക്കുക എന്ന സന്ദേശമുയർത്തുന്ന ഈ ക്യാമ്പയിൻ കേരളത്തിലെ വിദ്യാലയങ്ങളില്‍ ഒരു പുതിയ സാമൂഹിക വിദ്യാഭ്യാസ മുന്നേറ്റമാകുമെന്ന് ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *