യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് നഗ്നചിത്രമായി പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റിൽ

Crime
Print Friendly, PDF & Email

മൂവാറ്റുപുഴ: യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. മൂവാറ്റുപുഴ വാളകം കുന്നക്കാൽ കാവിക്കുന്നേൽബേസിൽ സാജു (27)വിനെയാണ് പോലീസ് ഇൻസ്‌പെക്ടർ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴയിൽ താമസിക്കുന്ന യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് നഗ്ന വീഡിയോ ആക്കി സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

എസ്‌ഐ മാരായ എം വി ദിലീപ് കുമാർ , എൻ എസ് റോയ്, എസ് ശ്രീനാഥ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജറീഷ് സി എ ,സന്ദീപ് ബാബു ,സന്ദീപ് പ്രഭാകർ , ബഷീറ എസ് എം എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *