മഴക്കാലപൂർവ്വ ശുചീകരണം നടത്തി

Pathanamthitta
Print Friendly, PDF & Email

വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വപ്രവർത്തനങ്ങളുടെ ഭാഗമായി മുഴിക്കൽ ജംഗ്ഷൻ മുതൽ താഴൂർ പമ്പ് ഹൗസ് വരെ ശുചീകരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സോമൻ ഉദ്ഘാടനം ചെയതു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് വർഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രസന്ന രാജൻ, ബ്ലോക്ക് അംഗം എസ് സുമേഷ്, വാർഡ് അംഗം ആർ മോഹനൻ നായർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *