പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പുകൾ
*അഭിമുഖം
ഡിസ്ട്രിക്ട് മെന്റൽ ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി ഒഴിവുള്ള സൈക്കാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളിസ്റ്റ് തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയിൽ അഭിമുഖം നടത്തുന്നു. താൽപ്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ജൂൺ 11 രാവിലെ 11 ന് ജില്ല മെഡിക്കൽ ഓഫീസിൽ ഹാജരാകണം. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ഫോൺ :0468 2222642.
സൈക്കാട്രിസ്റ്റ്- എംബിബിഎസ് ആന്റ് പി ജി സർട്ടിഫിക്കറ്റ്/ എം ടി/ ഡിഎൻബി ഡിപ്ലോമ ഇൻ സൈക്കാട്രി, റ്റിസിഎംസി രജിസ്ട്രേഷൻ. പ്രായം : 60, ഒഴിവ് – ഒന്ന്. ക്ലിനിക്കൽ സൈക്കോളിസ്റ്റ്- എംഎ സൈക്കോളജി ആന്റ് എം ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി വിത്ത് ആർസിഐ രജിസ്ട്രേഷൻ. പ്രായം : 50, ഒഴിവ് ഒന്ന്.
*നിരോധിച്ചു
നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളായ പ്ലാസ്റ്റിക് കാരി ബാഗുകൾ (120 മൈക്രോണിൽ താഴെ), പ്ലാസ്റ്റിക് കോട്ടിങ് ഉള്ള കപ്പുകൾ, പ്ലേറ്റുകൾ, സ്പൂൺ, തെർമോകോൾ ആൻഡ് സ്റ്റൈറോഫോം പ്ലേറ്റ്, കപ്പ്, അലങ്കാരവസ്തുക്കൾ, പ്ലാസ്റ്റിക് ഫളാഗ്, പ്ലാസ്റ്റിക് വാട്ടർ പൗച്ചസ്, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, പോളിഎത്തലീൻ കുടിവെള്ള ബോട്ടിൽ (500 എംഎൽ കപ്പാസിറ്റിക്ക് താഴെ), പിവിസി മെറ്റീരിയൽസ് എന്നിവയുടെ ഉപയോഗം കോഴഞ്ചേരി ഗ്രാമപഞ്ചായത്തിൽ കർശനമായും നിരോധിച്ചു. ഈ ഉൽപന്നങ്ങൾ കൈവശം കണ്ടെത്തിയാൽ 10,000 രൂപ പിഴ ഈടാക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
*അഭിമുഖം മാറ്റി
അയിരൂർ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ മെയ് 28 ന് നടത്താനിരുന്ന അതിഥി അധ്യാപക അഭിമുഖം മെയ് 29, 30 തീയതികളിലേക്ക് മാറ്റി. ഹിന്ദി, മലയാളം, ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിലേക്ക് മെയ് 29 രാവിലെ 10 നും എക്കണോമിക്സ്, കോമേഴ്‌സ് വിഷയങ്ങളിലേക്ക് ഉച്ചയ്ക്ക് ഒന്നിനും ഇംഗ്ലീഷ് വിഷയത്തിൽ മെയ് 30 രാവിലെ 11 നുമാണ് അഭിമുഖം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, പകർപ്പും സഹിതം ഹയർ സെക്കൻഡറി ഓഫീസിൽ ഹാജരാകണം. ഫോൺ : 9895255427
*ടെൻഡർ
പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്ടിനായി വാഹനം വാടകയ്ക്ക് നൽകുവാൻ തയ്യാറുള്ളവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മെയ് 29. ഫോൺ – 0469 2610016,
ഇമെയിൽ – cdpopkz9@gmail.com
*നഴ്‌സറി സ്‌കൂൾ പ്രവേശനം
മുണ്ടുകോട്ടക്കൽ, ഇലന്തൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന
പട്ടികജാതി വികസനവകുപ്പിന്റെ നഴ്‌സറികളിലേക്ക് 2026-27 അധ്യയന വർഷം രണ്ടര മുതൽ അഞ്ച് വയസ് വരെയുള്ള പട്ടികജാതി വിഭാഗം കുട്ടികൾക്ക് പ്രവേശനം ആരംഭിച്ചു. സൗജന്യ യൂണിഫോം, പാഠപുസ്തകം, ഭക്ഷണം, ലംസംഗ്രാന്റ് എന്നിവ ലഭിക്കും. വിവരങ്ങൾക്ക് ഇലന്തൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 9562698626, 8547630042. ഇ-മെയിൽ scdoelanthoor42@gmail.com
*ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്‌മെന്റ്
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്യൂണിറ്റി കോളജിൽ ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 20. അപേക്ഷ ഫോം തിരുവനന്തപുരം എസ്ആർസി ഓഫീസിൽ ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം 33. ഫോൺ: 0471 2570471, 9846033001. വെബ്‌സൈറ്റ്: wwws.rc.kerala.gov.in
*ഡ്രൈവർ നിയമനം
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നു. പ്രായം 18 – 41. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 30. ഫോൺ : 04734 246031.
*ടെൻഡർ
കോഴഞ്ചേരി ജില്ല ടി ബി കേന്ദ്രത്തിലേക്ക് ഡ്രൈവർ ഉൾപ്പടെ ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന 2022 വർഷത്തിന് മേൽ നിർമിച്ച ടാക്‌സി വാഹന ഉടമകളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂൺ 15 ഉച്ചയ്ക്ക് രണ്ട്. ഫോൺ : 0468 2310890, 9745875896.
*കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം
ഏഴംകുളം ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി പ്രവർത്തനങ്ങൾക്ക് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. സോഷ്യൽ വർക്ക്, സൈക്കോളജി, ജൻഡർ സ്റ്റഡീസ് വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമുളള 40 വയസ് തികയാത്ത വനിതകൾക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂൺ അഞ്ച്. ഫോൺ : 04734 240637.
*അഭിമുഖം മെയ് 29 ന്
ജില്ലയിലെ വിവിധ സർക്കാർ, എയ്ഡഡ് ആർട്‌സ് ആന്റ് സയൻസ് കോളജുകളിൽ 2026-27 വർഷത്തേക്ക് കോളജ് സൈക്കോളജിസ്റ്റ് ഓൺ കോൺട്രാക്ട് ജീവനക്കാരെ താൽകാലികമായി നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുളളവർ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ രേഖകൾ സഹിതം മെയ് 29 രാവിലെ 11.30 ന് ഇലന്തൂർ സർക്കാർ ആർട്‌സ് ആന്റ് സയൻസ് കോളജിൽ ഹാജരാകണം. ഫോൺ : 0468 2263636.
*ഇലക്ട്രിക്കൽ വയർമാൻ പ്രായോഗിക പരീക്ഷ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡിന്റെ ഇലക്ട്രിക്കൽ വയർമാൻ എഴുത്ത് പരീക്ഷ ജൂൺ 13 ന് പത്തനംതിട്ട സർക്കാർ എച്ച് എസ് എസ് ആന്റ് വി എച്ച് എസിൽ നടക്കും. ജൂൺ ആറുമുതൽ ഹാൾടിക്കറ്റ് https://samraksha.ccikerala.gov.in സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഫോൺ : 0468 2223123.
*ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണം
ജില്ലയിൽ മഴ തുടങ്ങിയതോടെ ഡെങ്കിപ്പനിബാധിതരുടെ എണ്ണം കൂടിയതിനാൽ കരുതൽ വേണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൽ അനിതകുമാരി അറിയിച്ചു. വെള്ളം കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകാനുള്ള സാഹചര്യം ഒഴിവാക്കണം. പാത്രങ്ങൾ, ചിരട്ടകൾ, ടാർപ്പാളിൽ ഷീറ്റുകൾ, ഇൻഡോർ പ്ലാന്റുകൾ വച്ചിരിക്കുന്ന ട്രേകൾ എന്നിവയിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാനും ആഴ്ചയിലൊരിക്കൽ വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കി ശുചിയാക്കാനും ശ്രദ്ധിക്കണം. പനി ലക്ഷണങ്ങൾ അവഗണിക്കരുത്.
ചൂട്, ചൂടോടു കൂടിയ കടുത്ത പനി, തലവേദന, ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകൾ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആശുപത്രിയിലെത്തി ചികിത്സ തേടണം. അതിശക്തമായ നടുവേദന, കണ്ണിനു പിറകിൽ വേദന എന്നിവയും ഡെങ്കിപ്പനിയുടെ പ്രത്യേകത ആണ്. സാധാരണ വൈറൽ പനിയാണെന്നു കരുതി ചികിത്സിക്കാതിരുന്നാൽ രോഗം ഗുരുതരമാകുന്നതിനും മരണത്തിനും കാരണമായേക്കാം. ഒരിക്കൽ രോഗം വന്നവർക്ക് വീണ്ടുമുണ്ടായാൽ ഗുരുതരാവസ്ഥയിലേക്ക് പോകാൻ സാധ്യതയുള്ളതിനാൽ ആരംഭത്തിലേ ചികിത്സ തേടണം.
ഇടവിട്ടുള്ള മഴ കൊതുക് പെരുകാനുള്ള സാഹചര്യം ഒരുക്കുമെന്നതിനാൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആഴ്ചയിലൊരിക്കൽ ഡ്രൈഡേ പ്രവർത്തനം നടത്തണം. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ഡെങ്കിപ്പനി വ്യാപനത്തിനുള്ള സാധ്യത നിലനിൽക്കുന്നു. പനി വന്നാൽ സ്വയംചികിത്സ ഒഴിവാക്കി ആരംഭത്തിലേ ആശുപത്രികളിലെത്തി ചികിത്സ തേടണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഈ ആഴ്ചയിലെ ഡെങ്കിഹോട്‌സ് പോട്ടുകൾ
മല്ലപ്പുഴശ്ശേരി, പത്തനംതിട്ട നഗരസഭ, ചന്ദനപ്പള്ളി, കൂടൽ, കുന്നന്താനം, മല്ലപ്പള്ളി, കൊക്കാത്തോട്. വള്ളിക്കോട്, പന്തളംതെക്കേക്കര, കുളനട , റാന്നി.
*ഡ്രൈവർ തസ്തികയിൽ അപേക്ഷിക്കാം
റാന്നി ബ്ലോക്ക് പഞ്ചായത്തിലെ ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എച്ച്എംസി
മുഖേനെ ദിവസവേതന അടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്ക് നിശ്ചിത യോഗ്യത
ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത : ഹെവി ലൈസൻസും മൂന്ന് വർഷം പ്രവൃത്തി പരിചയം, എട്ടാം ക്ലാസ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, മെഡിക്കൽ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ്. പ്രായപരിധി 45.
ചിറ്റാർ പഞ്ചായത്തിലുള്ളവർക്ക് മുൻഗണന. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. അവസാന തീയതി മെയ് 30 വൈകിട്ട് അഞ്ച്. ഫോൺ : 04735 256577.
*ലാബ് ടെക്നീഷ്യൻ
റാന്നി ബ്ലോക്ക് പഞ്ചായത്തിലെ ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേനെ ദിവസ വേതന അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ അപേക്ഷിക്കാം.
യോഗ്യത: സർക്കാർ അംഗീകൃത ബിഎസ്സി എംഎൽടി/ ഡിഎംഎൽടി, കേരള പാരമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. പ്രായ പരിധി 45. ചിറ്റാർ പഞ്ചായത്തിൽ ഉള്ളവർക്ക് മുൻഗണന. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രം, മെഡിക്കൽ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. അവസാന തീയതി മെയ് 30 വൈകിട്ട് അഞ്ച്. ഫോൺ : 04735 256577.
*മത്സ്യകുഞ്ഞ് വിതരണം
പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്‌സിൽ അനബാസ്, ഗിഫ്റ്റ് തിലാപ്പിയ, കാർപ്പ് ഇനം മത്സ്യകുഞ്ഞുങ്ങളെയും അലങ്കാര മത്സ്യങ്ങളെയും മെയ് 29 രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ വിതരണം ചെയ്യും. വില സർക്കാർ നിരക്കിൽ. ഫോൺ : 0468 2214589, 9995398627, 9526378475. 9846604473
*ഐടിഐ പ്രവേശനം
ചെന്നീർക്കര സർക്കാർ ഐടിഐയിൽ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ആന്റ്് ഹ്യൂമൻ റിസോഴ്‌സ് മാനേജ്മന്റ് (ഒരു വർഷം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഏവിയേഷൻ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് (ഒരു വർഷം), ഡിപ്ലോമ ഇൻ മറൈൻ മെക്കാനിക്കൽ ഫിറ്റർ (ആറു മാസം), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓഫീസ് അഡ്മിനിസ്‌ട്രേഷൻ ആന്റ്് എച്ച്ആർഎം (ആറു മാസം) കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത : പ്ലസ് ടു/ ബിരുദം. ഫോൺ : 7306119753.
*പി എസ് സി അഭിമുഖം
വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) (മലയാളം മീഡിയം) ബൈ ട്രാൻസ്ഫർ (കാറ്റഗറി നം. 738/2024) തസ്തികയുടെ ചുരുക്കപട്ടികയിൽ ഉൾപ്പെട്ടവർക്കായി ജൂൺ അഞ്ചിന് പത്തനംതിട്ട ജില്ല പി എസ് സി ഓഫീസിൽ അഭിമുഖം നടത്തും. വൺ ടൈം വേരിഫിക്കേഷൻ സർട്ടിഫിക്കറ്റിനൊപ്പം ജനന തീയതി, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും വ്യക്തിവിവര കുറിപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 0468 2222665.
*പി എസ് സി അഭിമുഖം
വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (മലയാളം മീഡിയം) നേരിട്ട് (കാറ്റഗറി നം. 024/25) തസ്തികയുടെ ചുരുക്കപട്ടികയിൽ ഉൾപ്പെട്ടവർക്കായി ജൂൺ അഞ്ചിന് പത്തനംതിട്ട ജില്ല പി എസ് സി ഓഫീസിൽ ആദ്യഘട്ട അഭിമുഖം നടത്തും. വൺ ടൈം വേരിഫിക്കേഷൻ സർട്ടിഫിക്കറ്റിനൊപ്പം ജനന തീയതി, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും വ്യക്തിവിവര കുറിപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 0468 2222665.
*പി എസ് സി അഭിമുഖം
വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) (മലയാളം മീഡിയം) നേരിട്ട് (കാറ്റഗറി നം. 602/2024) തസ്തികയുടെ ചുരുക്കപട്ടികയിൽ ഉൾപ്പെട്ടവർക്കായി ജൂൺ മൂന്ന്, നാല് തീയതികളിൽ പത്തനംതിട്ട ജില്ല പി എസ് സി ഓഫീസിൽ അഭിമുഖം നടത്തും. വൺ ടൈം വേരിഫിക്കേഷൻ സർട്ടിഫിക്കറ്റിനൊപ്പം ജനന തീയതി, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും വ്യക്തിവിവര കുറിപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 0468 2222665.
*ജൂനിയർ ഡേറ്റ അനലിസ്റ്റ് (ഫിനാൻഷ്യൽ) കോഴ്‌സ്
അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്ലസ് ടു/ബിരുദം യോഗ്യതയുള്ളവർക്ക് ജൂനിയർ ഡേറ്റ അനലിസ്റ്റ് (ഫിനാൻഷ്യൽ) കോഴ്‌സിന്് അപേക്ഷിക്കാം. പ്രായം 18- 40. കോഴ്സ് ദൈർഘ്യം ആറ് മാസം. അവസാന തീയതി മെയ് 31. ഫോൺ : 9495999688.
*ഇലക്ട്രിക്ക് വാഹന സർവീസിങ് പരിശീലനം
അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇലക്ട്രിക്ക് വാഹന സർവീസിങ് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഒബിസി വിഭാഗത്തിൽ ഉൾപ്പെട്ട 2.5 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള പ്ലസ് ടു യോഗ്യതയുള്ളവർക്കാണ് അവസരം. പ്രായം 18- 40. അവസാന തീയതി മെയ് 31. ഫോൺ : 9495999688.


