പത്തനംതിട്ട ജില്ലയിൽ ഇന്നറിയാൻ – 14/6/2024

Kerala Pathanamthitta
Print Friendly, PDF & Email

*വാക്ക് ഇൻ-ഇന്റർവ്യൂ 18 ന്

മൃഗസംരക്ഷണവകുപ്പ് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ആർകെവിവൈ പദ്ധതി പ്രകാരം നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തന സജ്ജമാക്കുന്നതിനായി വെറ്ററിനറി സർജൻ തസ്തികയിലേക്ക് ഉദ്യോഗാർഥികളെ ദിവസവേതന അടിസ്ഥാനത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ മുഖേന താൽക്കാലികമായി തെരഞ്ഞെടുക്കുന്നു. പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേക്കാണ് നിയമനം. പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ജൂൺ 18 ന് രാവിലെ 11 ന് ഇന്റർവ്യൂ നടത്തും. യോഗ്യത: ബിവിഎസ്‌സി ആൻഡ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ. ഫോൺ : 0468 2322762.

*വെറ്ററിനറി സയൻസിൽ ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

2024-25 സാമ്പത്തികവർഷത്തിൽ പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല മൃഗചികിത്സ സേവനം നൽകുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായ വെറ്ററിനറി സയൻസ് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തിൽ സർവീസിൽ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. വൈകുന്നേരം ആറുമുതൽ രാവിലെ ആറുവരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നൽകേണ്ടത്. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ജൂൺ 18 ന് ഉച്ചയ്ക്ക് രണ്ടിന് നടത്തുന്ന ഇന്റർവ്യൂവിൽ ഹാജരാകുന്ന ഉദ്യോഗാർഥികളിൽ നിന്നും തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിബന്ധനകൾക്ക് വിധേയമായി നിയമിക്കും. താൽപര്യമുള്ളവർ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കേറ്റുകളുടെ അസലും പകർപ്പും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ നം. 0468 2322762.

*മദ്രാസ് റെജിമെന്റ്റിൽ നിന്നും വിരമിച്ച വിമുക്തഭടന്മാർക്ക് സമ്പർക്കപരിപാടി

ഇന്ത്യൻ ആർമി മദ്രാസ് റെജിമെന്റ്റിന്റെ നേതൃത്വത്തിൽ റെജിമെന്റ്റിൽ നിന്നും വിരമിച്ച വിമുക്തഭടന്മാർ, വീർ നാരികൾ എന്നിവരുമായുള്ള സമ്പർക്കപരിപാടി ജൂൺ 19 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസിൽ നടത്തും. ജില്ലയിലെ മദ്രാസ് റെജിമേന്റ്റിൽ നിന്നും വിരമിച്ച വിമുക്തഭടന്മാർ, വീർ നാരികൾ എന്നിവർ ഈ അവസരം വിനിയോഗിക്കണമെന്ന് പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 0468 2961104.

*സ്‌കോൾ കേരള : ഡിസിഎ പ്രവേശനത്തിന് അപേക്ഷിക്കാം

സ്‌കോൾ കേരള ഡിസിഎ പത്താം ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി /തതുല്യ യോഗ്യതയുളളവർക്ക് പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. www.scolekerala.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി പിഴ കൂടാതെ ജൂലൈ 12 വരെയും 60 രൂപ പിഴയോടെ ജൂലൈ 25 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഫോൺ : 0471 2342950, 2342271, 2342369.

*വ്യാപാര സ്ഥാപനങ്ങൾ ലൈസൻസ് എടുക്കണം

റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുളള മുഴുവൻ വ്യാപാര സ്ഥപാനങ്ങളും ജൂൺ 30 ന് അകം ഗ്രാമപഞ്ചായത്തിൽ നിന്നുളള ലൈസൻസ് എടുക്കണം. അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ : 04735 240230.

*ക്വട്ടേഷൻ

വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുളള പത്തനംതിട്ട സർക്കാർ അതിഥി മന്ദിരത്തിലെ പൂന്തോട്ട പരിപാലനം ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നടത്തുവാൻ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും കുറഞ്ഞത് രണ്ട് വർഷം പ്രവർത്തി പരിചയമുളള ഏജൻസികൾ /വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂൺ 21 ന് ഉച്ചയ്ക്ക് രണ്ടുവരെ കണ്ണങ്കര അനുഗ്രഹ ബിൽഡിംഗിലുളള വിനോദസഞ്ചാര വകുപ്പിന്റെ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കും. ഫോൺ : 0468 2326409.

*റാങ്ക് പട്ടിക നിലവിൽ വന്നു

പത്തനംതിട്ട ജില്ലയിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (എസ്സി/ എസ് ടി വിഭാഗങ്ങൾക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റ്, കാറ്റഗറി നം. 538/2022) തസ്തികയുടെ റാങ്ക് പട്ടിക നിലവിൽ വന്നതായി ജില്ലാ പിഎസ്‌സി ഓഫീസർ അറിയിച്ചു. ഫോൺ : 0468 2222665.

*ഗസ്റ്റ് ലക്ചറർ: വാക്ക് ഇൻ ഇന്റർവ്യൂ 27 ന്

കോന്നി കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെ (സിഎഫ്ആർഡി) ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയിൽ (സി എഫ് റ്റി കെ) മലയാളം വിഷയത്തിൽ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം (നെറ്റ് അഭികാമ്യം). താത്പര്യമുളള ഉദ്യോഗാർഥികൾ ജൂൺ 27 ന് രാവിലെ 11.30 ന് കോന്നി സിഎഫ്ആർഡി ആസ്ഥാനത്ത് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ രേഖയുമായി പങ്കെടുക്കണം. ഫോൺ: 0468 2961144.

*അഭിമുഖം 18 ന്

വെണ്ണിക്കുളം പോളിടെക്നിക് കോളജിൽ ഫിറ്റിംഗ്, വെൽഡിംഗ്, ടർണിംഗ്, ഇലക്‌ട്രോണിക്സ്, ഓട്ടോ മൊബൈൽ, സിവിൽ എന്നീ വിഭാഗങ്ങളിൽ ട്രേഡ്സ്മാൻ തസ്തികയിൽ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 18 ന് രാവിലെ 10 ന് നടക്കുന്ന കൂടികാഴ്ചയിൽ ഉദ്യോഗാർഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. യോഗ്യത: ബന്ധപ്പെട്ട ട്രേഡിലുളള ഐടിഐ/ കെജിസിഇ/ ടിഎച്ച്എസ്എൽസി /തത്തുല്യ യോഗ്യത.

Leave a Reply

Your email address will not be published. Required fields are marked *