ശ്രീ. അബിൻ വർക്കി എംഎൽഎ ക്ക് ആറന്മുള കണ്ണാടി നിർമ്മാണ കുടുംബങ്ങളുടെ അപേക്ഷയും, നിവേദനവും സമർപ്പിച്ചു.

Kerala Pathanamthitta
Print Friendly, PDF & Email

ആറന്മുള – അപേക്ഷ ഇങ്ങനെ…
സാർ, ആറന്മുള ഗ്രാമത്തെ ലോക പ്രശസ്തമാക്കിയ പ്രധാന കരകൗശല ഉൽപ്പന്നമാണ് ആറന്മുള കണ്ണാടി. ലോഹക്കൂട്ടിൽ നിർമ്മിതമായ ആറന്മുള കണ്ണാടി 2000 വർഷത്തോളം പാരമ്പര്യമുള്ളതാണ്. ആറന്മുള ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടു നിൽക്കുന്ന വിശ്വകർമ്മ കുടുംബങ്ങളാണ് ഇപ്പോഴും പരമ്പരാഗതമായി ആറന്മുള കണ്ണാടി നിർമ്മിക്കുന്നത്.

ലോകമറിയുന്ന ആറന്മുള കണ്ണാടി നിർമ്മാണത്തിന്റെയും, കണ്ണാടി നിർമ്മാണം പാരമ്പര്യമായി ചെയ്തുവരുന്ന ഞങ്ങളുടെ കുടുംബങ്ങളുടെയും ഉന്നമനത്തിനായി അങ്ങ് പ്രത്യേകം ശ്രദ്ധ ചെലുത്തി വേണ്ടത് ചെയ്തു തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. നാളിതുവരെ വന്ന ഭരണകർത്താക്കൾ ഞങ്ങൾക്ക് നിരവധി വാഗ്ദാനങ്ങൾ മാത്രമാണ് നൽകിയിട്ടുള്ളത്.

*താഴെപ്പറയുന്ന ഞങ്ങളുടെ ആവിശ്യങ്ങളിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുന്നു..

1 . ആറന്മുള കണ്ണാടി നിർമ്മാണ ശാലകൾക്കായി പ്രത്യേകമായി സർക്കാർ ഭൂമി അനുവദിച്ചു തരണമെന്ന് അപേക്ഷിക്കുന്നു. ആറന്മുള ക്ഷേത്രത്തിന്റെ തെക്കേനടയിലെ മണ്ഡലക്കുഴി, പടിഞ്ഞാറേ നടയിലെ പോലീസ് ക്വർട്ടേഴ്‌സിന് അടുത്തുള്ള ( കാടുപിടിച്ച ട്രാഫിക്ക് പാർക്ക് ) എന്ന സ്ഥലങ്ങൾ ഇതിനു അനുയോജ്യമെന്ന് കരുതുന്നു. ഇതിലൂടെ ചിന്നിച്ചിതറി കിടക്കുന്ന ആറന്മുള കണ്ണാടി ശില്പി കുടുംബങ്ങളുടെ ഒരുമ സാദ്ധ്യമാണ്. മാത്രമല്ല വിദേശ വിനോദ സഞ്ചാരികൾക്ക് ആറന്മുള കണ്ണാടിയുടെ നിർമ്മാണം കാണുവാനും കാണ്ണാടി വാങ്ങുവാനും ഇവിവിടെ നിന്ന് കഴിയും.

2 . നിലവിൽ സൊസൈറ്റികൾ ഉണ്ടങ്കിലും കുടിപ്പകകൾ കാരണം അവ പ്രവർത്തന രഹിതമാണ്‌.

3 . ആറന്മുള കണ്ണാടി നിർമ്മിക്കുവാൻ ആവിശ്യമായ അസംസ്കൃത സാധനങ്ങൾ ( ഈയം, ചെമ്പ്, കരി, എന്നിവ ) സർക്കാർ ഡിപ്പോകൾ വഴി കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുക.

4 . അർഹമായ സർക്കാർ ആനുകൂല്യങ്ങൾ ആറന്മുള കണ്ണാടി ശില്പികൾക്ക് ലഭ്യമാക്കുക.

5 . ആറന്മുള കണ്ണാടി നിർമ്മാണ ട്രെയിനിംഗ് സെന്റർ സ്ഥാപിക്കുന്നത് വഴി തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുവാനും കൂടുതൽ കുടുംബാംഗങ്ങൾ ഈ തൊഴിലിലേക്ക് വരികയും ചെയ്തു.

6 . ഗവണ്മെന്റ് നടത്തുന്ന പരിപാടികളിൽ ആറന്മുള കണ്ണാടി എക്സിബിഷൻ സെന്ററുകൾക്ക് പ്രത്തിനിധ്യം അനുവദിക്കുക.

അംഗീകാരങ്ങളും അഭിനന്ദനങ്ങളും ലഭിക്കാത്തതിൽ വിഷമമില്ല. ആറന്മുള കണ്ണാടി നിർമ്മാണ കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കി ഞങ്ങൾക്ക് വേണ്ട പരിഹാരങ്ങളും പിന്തുണയും ഞങ്ങളുടെ ജനനായകൻ നൽകുമെന്ന വിശ്വാസത്തോടെ അങ്ങയുടെ മുമ്പിൽ നിവേദനം സമർപ്പിച്ചു കൊളളുന്നു.

വിശ്വസ്തതയോടെ, ആറന്മുള കണ്ണാടി നിർമ്മാണ കുടുംബങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *