പത്തനംതിട്ട : കല്ലറ കടവ് പാലത്തിനടിയിൽ നിന്നും പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം അൻപത് വയസോളം പ്രായം തോന്നിക്കും. തലമുടി നരച്ചിട്ടുണ്ട്. ട്രൌസറും ബനിയനും ആയിരുന്നു ധരിച്ചിരുന്നത്. മൃതദേഹം വെള്ളത്തിലേക്ക് ഇറങ്ങി കിടക്കുന്ന നിലയിലായിരുന്നു. രണ്ട് ദിവസത്തിനുള്ളിലാകാം മരണം സംഭവിച്ചതെന്ന് കരുതുന്നു. പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം ആരുടെതെന്ന് കണ്ടെത്താൻ പത്തനംതിട്ട പോലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.


