യാത്രക്കാരിക്ക് നേരെ അശ്ലീല സംഭാഷണം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Crime

അടൂർ: ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ മണ്ണടി മുസ്ലിം പള്ളിക്ക് സമീപം രാജേഷ് മന്ദിരത്തിൽ 40 കാരൻ രാജേഷ് ആണ് ഏനാത്ത് പോലീസിന്റെ പിടിയിലായത്. ഓട്ടോറിക്ഷയിൽ ഏനാത്ത് ജംഗ്ഷനിൽ വന്നിറങ്ങിയ യുവതിയോടും അമ്മയോടും അപമര്യാദയായി പെരുമാറുകയും , യുവതിയോട് കടുത്ത അശ്ലീല ഭാഷയിൽ സംസാരിക്കുകയും , ഇത് ചോദ്യം ചെയ്ത മറ്റ് ആളുകളോടും അസഭ്യവർഷം നടത്തുകയും ചെയ്ത കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയിൽ കേസെടുത്ത ഏനാത്ത് പോലീസ് ഏനാത്ത് ടൗണിൽ നിന്ന് ഇയാളെയും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഇൻസ്പെക്ടർ SHO ഷിജി , SI മാരായ വിഷ്ണുരാജ് ,സുരേഷ്‌കുമാർ , SCPO ഷൈൻകുമാർ , CPO ഷാനു എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *