1980 ൽ സ്ഥാപിതമായ എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ പ്രതിഭാ പുരസ്ക്കാരം നല്കുന്നു.
ഇക്കഴിഞ്ഞ എസ്എസ്എൽസി , ഹയർ സെക്കൻണ്ടറി സ്ക്കൂൾ പരീക്ഷയിൽ എടത്വ, തലവടി ഗ്രാമപഞ്ചായത്തിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുവാൻ വികസന സമിതി ഉന്നതാധികാര സമിതി തീരുമാനിച്ചു.
പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് അധ്യക്ഷത വഹിച്ചു.രക്ഷാധികാരി ഷാജി മാധവൻ, വൈസ് പ്രസിഡന്റ് അഡ്വ ഐസക്ക് രാജു,വൈസ് പ്രസിഡന്റ് പി.ഡി. രമേശ്കുമാർ, ട്രഷറർ കുഞ്ഞുമോൻ പട്ടത്താനം,ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, ജോ. സെക്രട്ടറി ടോമിച്ചൻ കളങ്ങര, പി.സി. ജോസഫ്, തോമസ് മാത്യൂ കൊഴുപ്പക്കളം , സാബു മാത്യു കളത്തൂർ എന്നിവർ പ്രസംഗിച്ചു.
അർഹരായയവർ ജൂൺ 6ന് മുമ്പ് മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, പാസ്സ്പോർട്ട് സൈസ് ഫോട്ടോ, ഫോൺ നമ്പർ എന്നിവ ഉൾപ്പെടെ 89214 56424 നമ്പരിൽ അയയ്ക്കുക.
What do you feel about this post?
Like
Love
Happy
Haha
Sad

