ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിന് “സ്നേഹപ്പച്ച “പുരസ്‌കാരം

Pathanamthitta Kerala
Print Friendly, PDF & Email

കോന്നി : പ്രമുഖ പരിസ്ഥിതി ജീവകാരുണ്യ സംഘടനയായ സ്നേഹപച്ച ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരം ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിന് ലഭിച്ചു. കാവ് സെക്രട്ടറി സലിംകുമാർ കല്ലേലി പുരസ്‌കാരം ഏറ്റുവാങ്ങി.

ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആത്മാവിഷ്കാരമായി നിലകൊള്ളുന്ന ഏക കാനന വിശ്വാസ കേന്ദ്രമാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്. ഇരുപത്തിനാല് മണിക്കൂറും ദർശനം ഉള്ള ലോകത്തിലെ ഏക കാവാണ്. ഇരുപത്തി നാല് മണിക്കൂറും അന്നദാനം നൽകി വരുന്നു. ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമാണ്.ഇതെല്ലാം പരിഗണിച്ചാണ് പുരസ്‌കാരത്തിന് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിനെ തിരഞ്ഞെടുത്തത്.

ഗാന്ധി ഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. സ്നേഹപച്ച ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ രേഖ സ്നേഹപ്പച്ച സ്വാഗതം പറഞ്ഞു. വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ബീന സോമൻ അധ്യക്ഷത വഹിച്ചു. വേഗ വരയിലെ ലോക റെക്കോർഡ് ജേതാവ് ഡോ ജിതേഷ് ജി പുരസ്‌കാരം വിതരണം ചെയ്തു.

കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, ലോക് ഫോർ അക്കാഡമി മുൻ മെമ്പർ അഡ്വ സുരേഷ് സോമ,ഗാന്ധി ഭവൻ ദേവലോകം ഡയറക്ടർ അജീഷ്, ഡോ എലിസബത്ത് സാം, അഡ്വ പീറ്റർ, കെ എൻ രാജൻ, ബാബു വെളിയത്ത്, അൻസാരി തൊടുപുഴ, താജ് പത്തനംതിട്ട തുടങ്ങിയവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *