ഡബ്ലിനിലെ സമാധാന കമ്മിഷണറായി കോഴഞ്ചേരി സ്വദേശിനി അന്നമ്മ ജോണിനെ നിയമിച്ചു

World
Print Friendly, PDF & Email

ഡബ്ലിൻ(അയർലൻഡ്): പത്തനംതിട്ട കീഴുകര സ്വദേശിനിയെ ഡബ്ലിനിലെ സമാധാന കമ്മിഷണറായി നിയമിച്ചു. മാർത്തോമ്മാ സഭ സെക്രട്ടറിയായ അന്നമ്മ ജോണിനെയാണ് പീസ് കമ്മിഷണറായി നിയമിച്ചിരിക്കുന്നത്. കോഴഞ്ചേരി കീഴുകര കുപ്പക്കൽ മേപ്പുറത്ത് വീട്ടിൽ എ.കെ. സാമുവലിന്റെ മകളാണ് അന്നമ്മ. ഭർത്താവ് ജോൺ തോമസി(സണ്ണി)നൊപ്പം 25 വർഷമായി അന്നമ്മ ജോൺ ഡബ്ലിനിൽ സ്ഥിരതാമസമാണ്.

അയർലണ്ട് നീതിന്യായ മന്ത്രി നടത്തുന്ന ഹോണററി നിയമനമാണ് പീസ് കമ്മിഷണറുടേത്. രേഖകളിൽ ഒപ്പിടുന്നതിന് സാക്ഷ്യം വഹിക്കാനും നിയമപരമായ പ്രഖ്യാപനങ്ങൾ എടുക്കാനും സർട്ടിഫിക്കറ്റുകളിലും ഉത്തരവുകളിലും ഒപ്പിടാനും പീസ് കമ്മിഷണർമാർക്ക് അധികാരമുണ്ട്. സമൂഹ ജീവിതത്തിലും പൗര ഭരണത്തിലും ഇവർ പ്രധാന പങ്ക് വഹിക്കുന്നു. അന്നമ്മയുടെ സമർപ്പണം, നേതൃത്വം, സമൂഹത്തിനായുള്ള ദീർഘകാല സേവനം എന്നിവ കണക്കാക്കിയാണ് നിയമനം.

അയർലൻഡിലെ മാർത്തോമ്മാ സഭ സെക്രട്ടറി എന്ന നിലയിൽ അന്നമ്മ ജോൺ സാമൂഹിക ക്ഷേമം, സാമൂഹിക പ്രവർത്തനം എന്നിങ്ങനെ സജീവമായ ഇടപെടൽ നടത്തിയിട്ടുണ്ട്. പീസ് കമ്മിഷണർ പദവി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അന്നമ്മ ജോൺ പറഞ്ഞു. അയർലണ്ടിലെ ജനങ്ങളെ സേവിക്കാനുള്ള അവസരമായി ഇതിനെ കാണുന്നു. സത്യം ഉയർത്തിപ്പിടിക്കാനും സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കാനും ജ്ഞാനത്തോടും അനുകമ്പയോടും കൂടി സേവനങ്ങൾ നൽകാനും പ്രതിജ്ഞാബദ്ധയാണെന്നും അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *