നാല്പത്തിയെട്ടാം പിറന്നാൾ കാനഡയിൽ ആഘോഷിച്ചു നടി ആശ ശരത്ത് !!

Cinema World

ദുബായ് – ജീവിതത്തിലെ ഭൂരിഭാഗം പിറന്നാളുകളും ആഘോഷിച്ച ദുബായ് നഗരത്തിൽ നിന്നുമാറി ഇത്തവണ ആശാശരത്ത് തന്റെ നാല്പത്തിയെട്ടാം പിറന്നാൾ കുടുംബത്തോടൊപ്പം ആഘോഷിച്ചത് അങ്ങ് കാനഡയിൽ. ദുബായ് നഗരത്തിൽ അടക്കം നിരവധി നൃത്ത വിദ്യാലയങ്ങൾ സ്വന്തമായുള്ള നർത്തകി കൂടിയായ ആശ ശരത്ത് ടെലിവിഷൻ പാരമ്പരകളിലൂടെയാണ് ജനമനസ്സുകളിൽ സ്ഥാനം നേടിയത് . അഭിനയത്തിലൂടെ ആശയ്ക്ക് സിനിമകളിലും നിരവധി അവസരം ലഭിച്ചു. ഫ്രൈഡേ എന്ന സിനിമയിലാണ് ആശ ആദ്യമായി അഭിനയിക്കുന്നത്. പക്ഷേ സിനിമകളിൽ സ്ഥാനം ഉറപ്പിച്ചത്, ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ നായകനായി അഭിനയിച്ച ദൃശ്യം എന്ന സിനിമയിലൂടെയാണ്.

സിനിമയിൽ സജീവമായതോടെ ആശ സീരിയലുകൾ ചെയ്യുന്നത് നിർത്തി. ഒന്നിന് പിറകെ ഒന്നായി മികച്ച വേഷങ്ങൾ സിനിമയിൽ ആശയ്ക്ക് ലഭിച്ചു. പീസ് എന്ന സിനിമയാണ് ആശയുടെ അവസാനം പുറത്തിറങ്ങിയത്. ഇപ്പോഴിതാ,ആശ തന്റെ നാല്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണ്. കുടുംബത്തിന് ഒപ്പം കാനഡയിലാണ് ആശ ഈ തവണത്തെ ജന്മദിനം ആഘോഷിച്ചത്. ഭർത്താവും ഇളയമകളും ആശയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും ആശ ശരത്ത് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *