KSRTC ബസ് സർവ്വീസ് പുനരാരംഭിക്കണം..

Pathanamthitta
Print Friendly, PDF & Email

ആറന്മുള – സാധാരക്കാർ താമസിക്കുന്ന ആറന്മുള പഞ്ചായത്തിലെ വല്ലന, ഗുരുക്കൻകുന്ന്, എരുമക്കാട് പ്രദേശത്ത് യാത്ര ക്ലേശം രൂക്ഷമാണ്. നേരെത്തെ ചെങ്ങന്നൂർ ഡിപ്പോയിൽ നിന്നും ഉണ്ടായിരുന്ന ചെങ്ങന്നൂര് – മുളക്കുഴ – കോട്ട – കുറിച്ചിമുട്ടം – വല്ലന – ഗുരുക്കൻകുന്ന് – എരുമക്കാട് – നാൽക്കാലിക്കൽ – ആറന്മുള – കോഴഞ്ചേരി സർവീസ് പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് വല്ലന വാർഡ് കമ്മിറ്റി നിവേദനം ചെങ്ങന്നൂർ ATO യ്ക്ക് നൽകി.

UdF വാഗ്ദാനം ഇന്ദിര ഗ്യാരണ്ടി പദ്ധതിയിലെ ‘വനിതകൾക്ക് സൗജന്യ യാത്ര’ പദ്ധതിയിൽ ഈ പ്രദേശത്തെ വനിതകൾക്കും ആനുകൂല്യം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വാർഡ് പ്രസിഡൻ്റ് ശരൺ പി ശശിധരൻ, CMP ജില്ലാ കമ്മിറ്റി അംഗം ഉഷാകുമാരി, വാർഡ് കമ്മിറ്റി ഭാരവാഹികളായ പത്മേഷ്, ലീന കമൽ , സൗമ്യ സമന്തൻ , സുധ രാജൻ, എന്നിവർ പങ്കെടുത്തു. സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ ബസ് സർവ്വീസ് ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *