ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി രാജി പി രാജപ്പൻ അധികാരമേറ്റു

Kerala Pathanamthitta

പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ 15-ാമത് പ്രസിഡന്റായി രാജി പി രാജപ്പൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആനിക്കാട് ഡിവിഷൻ മെമ്പറായ രാജി പി രാജപ്പൻ ജില്ലയിൽ പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള ആദ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. ഉപവരണാധികാരിയായ അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജി സുരേഷ് ബാബു സത്യവാചകം ചൊല്ലിക്കൊടുത്തു.

ഈ ഭരണസമിതി അധികാരമേറ്റ ആദ്യ ഘട്ടത്തിൽ വൈസ് പ്രസിഡന്റായിരുന്നു. മുൻധാരണ പ്രകാരം കാലാവധി പൂർത്തിയാക്കിയ അഡ്വ. ഓമല്ലൂർ ശങ്കരൻ പ്രസിഡന്റ് സ്ഥാനം രാജി വെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന ബൃഹത്തായ പദ്ധതികളുടെ പൂർത്തികരണത്തിനാവശ്യമായ പ്രവർത്തനങ്ങൾ സാധ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റ രാജി പി രാജപ്പൻ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനിൽകുമാർ, മുൻ പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ആർ അജയകുമാർ, ബീനാ പ്രഭ, ജിജി മാത്യു, ലേഖ സുരേഷ്, സെക്രട്ടറി എ എസ് നൈസാം, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *