വടശ്ശേരിക്കര സർക്കാർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ അഭിമുഖം മെയ് 29 ന്

Pathanamthitta

വടശ്ശേരിക്കര സർക്കാർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഒഴിവുളള ഗാർഡനർ കം സ്‌കാവഞ്ചർ, ലൈബ്രേറിയൻ, സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽകാലികമായി ജീവനക്കാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. പി എസ് സി നിഷ്‌കർഷിക്കുന്ന യോഗ്യത ഉണ്ടായിരിക്കണം. ലൈബ്രേറിയന് ലൈബ്രറി സയൻസിൽ ബിരുദം അല്ലെങ്കിൽ സമാന യോഗ്യത വേണം. പ്രായപരിധി 18 നും 40 നും മധ്യേ. പട്ടികജാതി /പട്ടിക വർഗ വിഭാഗക്കാർക്ക് 45 വയസ്. വെളളപേപ്പറിൽ തയാറാക്കിയ അപേക്ഷ, വിദ്യാഭ്യാസം, പ്രായം, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പും സഹിതം മെയ് 29 ന് ഹാജരാകണം.
സമയ ക്രമം ചുവടെ.
ഗാർഡനർ കം സ്‌കാവഞ്ചർ രാവിലെ 10, ലൈബ്രേറിയൻ ഉച്ചയ്ക്ക് 12, സെക്യൂരിറ്റി ഗാർഡ് ഉച്ചയ്ക്ക് രണ്ട്.
ഫോൺ : 04735 251153.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *